യുഎഇയില്‍ പരക്കെ മഴ; ഓറഞ്ച് , യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
യുഎഇയില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് നാഷ്ണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി. രാജ്യത്തുടനീളം മഞ്ഞ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. മഴയത്ത് പുറത്തിറങ്ങുമ്പോഴും വാഹനമോടിക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
യുഎഇയിലെ വിവിധയിടങ്ങളില്‍ ഇന്നലെയും പരക്കെ മഴ ലഭിച്ചിരുന്നു. ഷാര്‍ജ അജ്മാന്‍ റാസല്‍ഖൈമ എന്നിവിടങ്ങളില്‍ രാവിലെ മുതല്‍ ശക്തമായ മഴലഭിച്ചു. രാജ്യത്ത് എല്ലായിടത്തും മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. ഷാര്‍ജ അജ്മാന്‍ എമിറേറ്റുകളില്‍ പലയിടത്തും റോഡുകളില്‍ വെളളം കയറി .മഴമുന്നറിയിപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ കൃത്യമായ മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നതായും വെളളക്കെട്ടുകള്‍ നീക്കം ചെയ്യാനുളള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ഷാര്‍ജ മുനിസിപ്പാലിററി അറിയിച്ചു. പലയിടത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. രാജ്യത്ത് തണുപ്പ് ശക്തമായിട്ടുണ്ട്.
അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് രാജ്യത്തെ പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങളില്‍ ഒന്നായ ജബല്‍ ജയ്സിലേക്കുള്ള റോഡ് അടച്ചുവെന്നു റാസല്‍ഖൈമ പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നവരോട് സുരക്ഷ കണക്കിലെടുത്ത് താഴ്വരകള്‍ ഒഴിവാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിലും രാജ്യത്ത് അസ്ഥിര കാലാവസ്ഥ തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍