ജമ്മുവില്‍ ഏറ്റുമുട്ടല്‍; 3 ഭീകരരെ സുരക്ഷാ സേന വധിച്ചു

ജമ്മുവിലെ സിദ്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിന് മറുപടിയായി സുരക്ഷാ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശം വളഞ്ഞ സേന ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചു.ഒളിവില്‍ പോയ ട്രക്ക് ഡ്രൈവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലില്‍ ട്രക്കിന് തീപിടിച്ചതായും തീ അണയ്ക്കാന്‍ അഗ്‌നിശമനസേനയെ വിളിച്ചതായും പൊലീസ് പറഞ്ഞു. പുതുവര്‍ഷത്തില്‍ ഭീതി പരത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് വൃത്തങ്ങള്‍ പറയുന്നു. പ്രദേശം സുരക്ഷാ സേന വളഞ്ഞു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രതയിലാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍