OPEN NEWSER

Tuesday 23. Jun 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോകകിരീടം നേടിയ അര്‍ജന്റീനയ്ക്ക് ലഭിക്കുന്നത് 347 കോടി; ഫ്രാന്‍സിന് 248 കോടി

  • International
19 Dec 2022

ഖത്തര്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീനയ്ക്ക് ലഭിക്കുന്നത് വമ്പന്‍ തുക. 42 മില്യണ്‍ ഡോളറാണ് (347 കോടി രൂപ) അര്‍ജന്റീനയ്ക്ക് ലഭിക്കുക. റണ്ണറപ്പായ ഫ്രാന്‍സിന് 30 മില്യണ്‍ ഡോളര്‍ (248 കോടി രൂപ) ലഭിക്കും. മൂന്നാം സ്ഥാനത്തെത്തിയ ക്രൊയേഷ്യക്ക് 27 മില്യണ്‍ ഡോളറും (239 കോടി രൂപ) നാലാം സ്ഥാനത്തെത്തിയ മൊറോക്കോക്ക് 25 മില്യണ്‍ ഡോളറും (206 കോടി രൂപ) സമ്മാനത്തുകയുണ്ട്.ഫ്രഞ്ച് സ്പോര്‍ട്സ് ദിനപത്രമായ എല്‍ എക്വിപ്പാണ് തുക വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ബ്രസീല്‍, നെതര്‍ലന്‍ഡ്സ്, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട് എന്നീ ടീമുകള്‍കള്‍ക്ക് 17 മില്യണ്‍ ഡോളറാണ് ലഭിക്കുക. അതേസമയം, യുഎസ്എ, സെനഗല്‍, ഓസ്ട്രേലിയ, പോളണ്ട്, സ്പെയിന്‍, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങിയ 16 റൗണ്ട് ടീമുകള്‍ക്ക് 13 മില്യണ്‍ ഡോളര്‍ വീതം ലഭിച്ചു.

ഖത്തര്‍, ഇക്വഡോര്‍, വെയില്‍സ്, ഇറാന്‍, മെക്‌സിക്കോ, സൗദി അറേബ്യ, ഡെന്‍മാര്‍ക്ക്, ടുണീഷ്യ, കാനഡ, ബെല്‍ജിയം, ജര്‍മ്മനി, കോസ്റ്ററിക്ക, സെര്‍ബിയ, കാമറൂണ്‍, ഘാന, ഉറുഗ്വേ എന്നിങ്ങനെ ഗ്രൂപ്പ് ഘട്ടങ്ങളില്‍ വീണുപോയവര്‍ക്കും നിരാശരാകേണ്ടി വന്നില്ല. 9 മില്യണ്‍ ഡോളര്‍ വീതം സമ്മാനമായി ലഭിച്ചു.

കിലിയന്‍ എംബാപ്പെ ഹാട്രിക്കും ലയണല്‍ മെസി ഇരട്ടഗോളും നേടി മുന്നില്‍ നിന്ന് നയിച്ചതോടെ മരണക്കളിയായ ഫൈനലില്‍ അര്‍ജന്റന വിജയം നേടുകയായിരുന്നു. ആദ്യ ഇരുപകുതികളിലും അധികസമയത്തുമായി 3-3 സമനിലയില്‍ പിരിഞ്ഞ ശേഷം പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മെസിപ്പട കിരീടം നേടിയത്.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ;മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി
  • ദുരന്തബാധിതരുടെ ബാങ്ക് വായ്പ: അദാലത്തില്‍ 70 കുടുംബങ്ങള്‍ പങ്കെടുത്തു
  • പള്ളിക്കുന്ന് വെണ്ണിയോട് റോഡിന്റെ പുനര്‍നിര്‍മാണത്തിന് അഞ്ച് കോടി: മന്ത്രി ടി.സിദ്ധിഖ്
  • സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, എട്ട് ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലേര്‍ട്ട്
  • ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
  • ഓപ്പറേഷന്‍ തണ്ടര്‍: കഞ്ചാവുമായി സഹോദരങ്ങളടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
  • കെഎസ്ആര്‍ടിസി 'പ്രിയദര്‍ശനി' പദ്ധതി: സ്വകാര്യ ബസുകള്‍ കടുത്ത പ്രതിസന്ധിയില്‍, അടുത്തമാസം മുതല്‍ സര്‍വീസ് നിര്‍ത്തിവച്ചേക്കും
  • വയനാട് ജില്ലയ്ക്ക് സമ്പൂര്‍ണ അവഗണന: സിപിഐഎം
  • വയനാട് ജില്ലയില്‍ ഡ്രൈ ഡേ ക്യാമ്പയിനും ബോധവല്‍ക്കരണവും നടത്തി
  • വയനാടിന്റെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്: കൃഷിമന്ത്രി ടി.സിദ്ദിഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show