കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞു ;യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു
മാനന്തവാടി: മാനന്തവാടി - തലശ്ശേരി റൂട്ടില്‍ നാല്‍പ്പത്തൊന്നിലെ ചെകുത്താന്‍ പാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കല്‍പ്പറ്റയിലേക്ക് പോകുകയായിരുന്ന ഏഴംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇവരെല്ലാം തന്നെ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇടുങ്ങിയ റോഡില്‍ എതിരെ വന്ന കെ എസ് ആര്‍ ടി സിക്ക് അരിക് നല്‍കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്ന് കാര്‍ യാത്രികര്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍