OPEN NEWSER

Tuesday 08. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കലോത്സവത്തിന് കൊടിയിറക്കം..!

  • Mananthavadi
09 Dec 2022

മാനന്തവാടി: നാല് ദിവസങ്ങളിലായി മാനന്തവാടി കണിയാരം ഫാ.ജി.കെ.എം.എച്ച്.എസ്.എസ്, സാന്‍ജോ പബ്ലിക് സ്‌കൂള്‍, സെന്റ് ജോസഫ്സ് ടി.ടി.ഐ എന്നിവിടങ്ങളിലായി നടന്നു വന്ന 41ാമത് റവന്യു ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ ഉപജില്ല വിഭാഗത്തില്‍ മാനന്തവാടി ഓവറോള്‍ ചാമ്പ്യമാരായി. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് ജനറല്‍ വിഭാഗങ്ങളിലായി 916 പോയന്റുമായാണ് മാനന്തവാടി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാരായത്. 879 പോയന്റ് വീതം നേടി വൈത്തിരി ഉപജില്ലയും സുല്‍ത്താന്‍ ബത്തേരി ഉപജില്ലയും രണ്ടാം സ്ഥാനം പങ്കിട്ടു.

ഹയര്‍സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 96പോയന്റുമായി ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് ഓവറോള്‍ ചാമ്പ്യമാരായി. 2019ലെ തിരിച്ചുപിടിച്ച ഹയര്‍സെക്കന്‍ഡറി ഓവറോള്‍ ഇത്തവണയും പിണങ്ങോട് നിലനിര്‍ത്തുകയായിരുന്നു. ജി.എച്ച്.എസ്.എസ് മീനങ്ങാടി 88 പോയന്റുമായി രണ്ടാം സ്ഥാനം നേടി. എന്‍.എസ്.എസ്.എച്ച്.എസ്.എസ് കല്‍പറ്റ 75 പോയന്റുമായി മൂന്നാം സ്ഥാനം നേടി. 74പോയന്റുമായി ജി.വി.എച്ച്.എസ്.എസ് മാനന്തവാടി നാലാം സ്ഥാനം നേടി. 

ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ സ്‌കൂളുകളില്‍ 111 പോയന്റുമായി എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടിക്കാണ് ഓവറോള്‍. 2019ല്‍ കല്‍പറ്റ എന്‍.എസ്.എസിന്റെ 22 വര്‍ഷത്തെ കുത്തക തകര്‍ത്ത് എം.ജി.എം നേടിയ ഹൈസ്‌കൂള്‍ വിഭാഗം ഓവറോള്‍ ഇത്തവണയും നിലനിര്‍ത്തികയായിരുന്നു. 96 പോയന്റ് നേടിയ മാനന്തവാടി ജി.വി.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. 80പോയന്റുമായി ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് മൂന്നാം സ്ഥാനവും നേടി. 

യു.പി ജനറല്‍ വിഭാഗത്തില്‍ സ്‌കൂളുകളില്‍ 35 പോയന്റുമായി മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് ഓവറോള്‍ ചാമ്പ്യന്മാരായി. 30 പോയന്റുമായി ഡബ്ല്യു.ഒ.യു.പി സ്‌കൂളും എസ്.കെ.എം.ജെ.എച്ച്.എസ്.എസ് കല്‍പറ്റയും രണ്ടാം സ്ഥാനം പങ്കിട്ടു. എല്‍.എഫ്.യു.പി.എസ് മാനന്തവാടി, എ.യു.പി.എസ് പടിഞ്ഞാറത്തറ, സെന്റ് ആന്റണീസ് എ.യു.പി.എസ് പഴൂര്‍ എന്നീ സ്‌കൂളുകള്‍ 25 പോയന്റുമായി മൂന്നാം സ്ഥാനം നേടി. 

യു.പി വിഭാഗം സംസ്‌കൃതോത്സവത്തില്‍ സ്‌കൂളുകളില്‍ സെന്റ് തോമസ് എച്ച്.എസ് നടവയല്‍, അസംപ്ഷന്‍ എ.യു.പി.എസ് ബത്തേരി എന്നിവര്‍ 40 പോയന്റുമായി ഓവറോള്‍ പങ്കിട്ടു. സെന്റ് ജോസഫ്‌സ് യു.പി.എസ് കല്ലോടി 28 പോയന്റുമായി രണ്ടാമെതെത്തി. 20 പോയന്റുമായി എ.യു.പി.എസ് പടിഞ്ഞാറത്തറയും ജി.യു.പി.എസ് മാനന്തവാടിയും മൂന്നാം സ്ഥാനം പങ്കിട്ടു. 

ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ സ്‌കൂളുകളില്‍ 63 പോയന്റുമായി ഫാ.ജി.കെ.എം.എച്ച്.എസ്.എസ് കണിയാരം ഓവറോള്‍ നേടി. ജി.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ 50 പോയന്റുമായി റണ്ണറപ്പായി. 40 പോയന്റുമായി അസംപ്ഷന്‍ ഹൈസ്‌കൂള്‍ ബത്തേരി മൂന്നാം സ്ഥാനം നേടി.

യു.പി അറബിക് കലോത്സവത്തില്‍ സ്‌കൂളുകളില്‍ 45 പോയന്റ് വീതം നേടി ജി.യു.പി.എസ് വെള്ളമുണ്ട, ഡബ്ല്യു.ഒ.യു.പി.എസ് മുട്ടില്‍ എന്നിവര്‍ ഓവറോള്‍ പങ്കിട്ടു. 28 പോയന്റ് നേടിയ ജി.യു.പി.എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. 18 പോയന്റുമായി എ.യു.പി.എസ് പടിഞ്ഞാറത്തറ മൂന്നാം സ്ഥാനം നേടി.

ഹൈസ്‌കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ സ്‌കൂളുകളില്‍ 58 പോയന്റുമായി ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോട് ഓവറോള്‍ ചാമ്പ്യമാരായി. 45 പോയന്റുമായി ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടില്‍ രണ്ടാം സ്ഥാനം നേടി. പനമരം ക്രസന്റ് പബ്ലിക് സ്‌കൂള്‍ 38പോയന്റ് നേടി മൂന്നാം സ്ഥാനം നേടി.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 'വയനാട് മെഡിക്കല്‍ കോളേജ് ' മടക്കിമല ബസ് സ്‌റ്റോപ്പില്‍ ആക്ഷന്‍ കമ്മിറ്റി ബോര്‍ഡ് സ്ഥാപിച്ചു
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: പള്ളിക്കല്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രമ്യ ജി. ജനവിധി തേടുന്നു
  • വയനാടിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ നാഴികക്കല്ല് ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിന് 250 എംബിബിഎസ് സീറ്റുകള്‍
  • നടുവൊടിക്കുന്ന യാത്ര; യാത്രികര്‍ക്ക് കുഴമ്പ് നല്‍കി സിപിഐഎം പ്രതിഷേധിച്ചു
  • പശ്ചിമഘട്ട സംരക്ഷണ വിജ്ഞാപനം;കേന്ദ്ര നടപടി തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം: ഡിവൈഎഫ്‌ഐ
  • കാനനനടുവിലും കാവലായി കാക്കിക്കൂട്ടം; കാനനപാതയില്‍ രാത്രി ബസ് തകരാറിലായി കുടുങ്ങിയ യാത്രികര്‍ക്ക് പോലീസിന്റെ ഇടപെടലില്‍ സുരക്ഷിത യാത്ര
  • കൃഷ്ണാനുഭവം ദൃശ്യാവിഷ്‌കാരം ശ്രദ്ധേയമായി
  • പാവപ്പെട്ടവരെ ഇരയാക്കി കാറിലെത്തി കവര്‍ച്ച: പ്രതികളെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കി പോലീസ്
  • നൈപുണി പരിശീലനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഡിഡിയുജികെവൈ പദ്ധതി: മന്ത്രി കെ.എം ഷാജി
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show