സംഗീത വേദി കീഴടക്കി സഹോദരങ്ങള്‍
മാനന്തവാടി: നാല്പതിയൊന്നാമത് വയനാട് ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ സംഗീത വേദി കീഴടക്കി കാട്ടിക്കുളം സ്കൂളിലെ സഹോദരങ്ങളായ ആദിത്യന് വി .സി യും ആദിസൂര്യന് വി.സി യും. ലളിത സംഗീതത്തില്‍ ഇരുവരും എ ഗ്രേഡു മായി ഒന്നാം സ്ഥാനം നേടി. ശാസ്ത്രീയ സംഗീതത്തില്‍ ചേട്ടന് ഒന്നാം സ്ഥാനവും അനിയന് രണ്ടാം സ്ഥാനവും മലയാളം പദ്യം ചൊല്ലല്‍ രണ്ടാം സ്ഥാനം, ദേശഭക്തിഗാനം ഒന്നാം സ്ഥാനം എന്നിവയും ആദിത്യന് നേടി. കാട്ടിക്കുളം 'ലിറിക് 'ല്‍ ചിത്രകാരനായ വി.സി അരുണിന്റെയും കാട്ടിക്കുളം സ്കൂളിലെ സംഗീത അദ്ധ്യാപിക കെ പി നജിഷയുടെയും മക്കളാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍