വയനാട് ചുരത്തില്‍ നിയന്ത്രണം നഷ്ടപെട്ട പിക്കപ്പ് മതിലിലിടിച്ച് അപകടം ;യാത്രക്കാര്‍ സുരക്ഷിതര്‍

താമരശ്ശേരി: വയനാട് ചുരത്തിലെ 5 ആം വളവിനും 4 ആം വളവിനുമിടയിലായി നിയന്ത്രണം വിട്ട പിക്കപ്പ് മതിലിലിടിച്ചു. ചുരമിറങ്ങി വരികയായിരുന്ന പിക്കപ്പാണ് ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്.വാഹനത്തിന്റെ ഡ്രൈവര്‍ കര്‍ണ്ണാടക സ്വദേശി നന്ദന്‍, സഹായി ഹേമന്ദ് എന്നിവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ പിക്കപ്പിന്റെ മുന്‍വശം തകര്‍ന്നതോടെ ക്യാബിന്റെ ഉള്ളില്‍ കുടുങ്ങി നന്ദനെ സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും യാത്രക്കാരും ചേര്‍ന്നാണ് പുറത്തെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍