ഷാര്‍ജ പൊലീസില്‍ 2,000 പുതിയ ജോലികള്‍ക്ക് അംഗീകാരം നല്‍കി
ഷാര്‍ജ പൊലീസില്‍ 2,000 പുതിയ ജോലികള്‍ക്ക് അംഗീകാരം നല്‍കി സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. 2023, 24 ബജറ്റുകളില്‍ പുതിയ ജോലികള്‍ ഉള്‍പ്പെടുത്തും. ഷാര്‍ജ റേഡിയോയിലൂടെയും ഷാര്‍ജ ടിവിയിലൂടെയും സംപ്രേക്ഷണം ചെയ്ത ഡയറക്ട് ലൈന്‍ പ്രോഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചു.ഷാര്‍ജ സര്‍വ്വകലാശാല (UoS), അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ (AUS) എന്നിവിടങ്ങളില്‍ 2023 അധ്യയന വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നല്‍കാനും ഷാര്‍ജ ഭരണാധികാരി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍