അനധികൃത കുന്നിടിക്കല്‍: മണ്ണുമാന്തി യന്ത്രങ്ങള്‍ പിടികൂടി
മാനന്തവാടി: ചൂട്ടക്കടവില്‍ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തുന്നതിനിടെ മണ്ണ് മാന്തി യന്ത്രങ്ങള്‍ റവന്യു വകുപ്പ് പിടികൂടി. മൂന്ന് മണ്ണ്മാന്തി യന്ത്രങ്ങളാണ് പിടികൂടിയത്.ഏതാനും വര്‍ഷം മുമ്പ് ഇവിടെ നിന്നും മണ്ണിടിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് റവന്യു വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാനദണ്ഡങ്ങളൊന്നും പാലിക്കാതെ വന്‍തോതില്‍ കുന്ന് കുഴിച്ച് നിരത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് സുജിത് ജോസി (ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹെഡ് ക്വാര്‍ട്ടേഴ്സ്), പി.യു സിത്താര (തഹസില്‍ദാര്‍ (എല്‍.ആര്) താലൂക്കാഫീസ് മാനന്തവാടി)എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യന്ത്രങ്ങള്‍ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍