OPEN NEWSER

Saturday 05. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സര്‍ക്കാരിനെതിരെ 3 മാസ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫ്       

  • S.Batheri
05 Dec 2022

 

ബത്തേരി: പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, വിലക്കയറ്റം പിടിച്ചു നിര്‍ത്തുക, കര്‍ഷകര്‍ക്ക് നേരെയുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു ഡി എഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 3 മാസം നീളുന്ന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമിടാന്‍ തീരുമാനിച്ചു.കാല്‍നട ജാഥകള്‍, റാലികള്‍, വഴി തടയല്‍, സര്‍ക്കാര്‍ ഓഫീസ് ഉപരോധങ്ങള്‍ അടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്കാണ് യു ഡി എഫ് പദ്ധതിയിടുന്നത്.ഇതിന്റെ ഭാഗമായി ഡിസംബര്‍ 8 ന് നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ച് വിജയിപ്പിക്കും. 

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാതൃകയില്‍  ഇന്റര്‍വ്യു പ്രഹസനമാക്കി സംസ്ഥാനം മുഴുവന്‍ സി പി എം നടത്തുന്ന പിന്‍ വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കാന്‍ കോടതി ഇടപെടണം.പി എസ് വഴി ജോലി കിട്ടാന്‍ കാത്തിരിക്കുന്ന ലക്ഷകണക്കിന് ചെറുപ്പക്കാരെ സി പി എം വിഢികളാക്കുകയാണ്. ഏഴ് വര്‍ഷത്തെ പിണറായി ഭരണം കേരളത്തിലെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. വിലക്കയറ്റവും തൊഴിലില്ലായ്മ്മയും മൂലം പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍. മുമ്പെങ്ങുമില്ലാത്ത വിധം വന്യമൃഗ ശല്യം രൂക്ഷമായിട്ടും ജില്ല ഭരണ കൂടവും സര്‍ക്കാരും നിശബ്ദത പാലിക്കുകയാണ്. കാടും നാടും വേര്‍തിരിച്ച് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെ മതിയാകു. വന്യമൃഗ ആക്രമണത്തില്‍ ചാവുന്ന മൃഗങ്ങള്‍ക്ക് മാത്രം നഷ്ടം പരിഹാരം നല്‍കുന്നത് അവസാനിപ്പിച്ച് പരിക്കേല്‍ക്കുന്ന മൃഗങ്ങള്‍ക്കും നഷ്ടപരിഹാര തുക നല്‍കണം.നഷ്ട പരിഹാര തുക കാലോചിതമായി വര്‍ധിപ്പിക്കാനും തയ്യാറാവണം.വിള നാശവും വിലക്കയറ്റവും മൂലം പൊറുതി മുട്ടിയ കര്‍ഷകരെ ജപ്തി നടപടികളില്‍ കുരുക്കി പീഢിപ്പിക്കുകയാണ് സര്‍ക്കാര്‍.കാര്‍ഷിക കടങ്ങളില്‍ ജപ്തി ക്കൊരുങ്ങുന്ന ബാങ്കുകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സമരങ്ങള്‍ക്ക് യു ഡി എഫ് നേതൃത്വം നല്‍കും.സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉല്‍ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ കെ അബ്രഹാം അധ്യക്ഷത വഹിച്ചു.ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മുഖ്യ പ്രഭാഷണം നടത്തി.ടി മുഹമ്മദ്,കെ എല്‍ പൗലോസ്, കെ ഇ വിനയന്‍,ഉമ്മര്‍ കുണ്ടാട്ടില്‍, പി പി അയ്യൂബ്,എന്‍ എം വിജയന്‍,ഡി പി രാജശേഖരന്‍,എം എ അസൈനാര്‍, എന്‍ സി കൃഷ്ണകുമാര്‍, നിസി അഹമ്മദ്, പി ഡി സജി,എന്‍ യു ഉലഹന്നാന്‍, ഇ എ ശങ്കരന്‍,റ്റിജി ചെറുതോട്ടില്‍, വി എം പൗലോസ്, നാരായണന്‍ നായര്‍,ഷബീര്‍ അഹമ്മദ്, മൊയ്തീന്‍ കരടിപ്പാറ, സി ടി ചന്ദ്രന്‍, കെ ദാമോദരന്‍,പി വി മത്തായി,വി എം വിശ്വനാഥന്‍,കെ വിജയന്‍,ബാബു പഴുപ്പത്തൂര്‍,ടി അവറാന്‍, അസയിനാര്‍, സിദ്ദിഖി തങ്ങള്‍, രാമചന്ദ്രന്‍, പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show