കുവൈത്ത് വയനാട് അസോസിയെഷന്‍ വാര്‍ഷിക പൊതുയോഗം ഡിസംബര്‍ 9ന്
കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷന്‍ (കെ.ഡബ്ല്യു.എ)യുടെ വാര്‍ഷിക പൊതുയോഗം 2022 ഡിസംബര്‍ 9നd ഉച്ചക്ക് 2 മണിക്ക് അബ്ബാസിയ പോപ്പിന്‍സ് ഹാളില്‍ സംഘടിപ്പിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. വയനാട്ടില്‍ നിന്നും വന്ന് കുവൈത്തിലെ വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന ബാച്ചിലര്‍/ ഫാമിലി പ്രവാസി വയനാട്ടുകാര്‍ സംഘടനയുമായ് ചേര്‍ന്ന് നില്‍ക്കണമെന്നും സംഘടന അംഗങ്ങള്‍ക്കും പൊതുവില്‍ വയനാട്ടിലുള്ളവര്‍ക്കും നടപ്പിലാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമാവണമെന്നും രക്ഷാധികാരി ബാബുജി ബത്തേരി അറിയിച്ചു.
അംഗത്വ രെജിസ്‌റ്റ്രേഷന്‍, പുതിയ കമ്മറ്റി തിരഞ്ഞെടുപ്പ്, അംഗങ്ങളുടെ കലാപരിപാടികള്‍, ഭാവികാര്യപരിപാടികള്‍ എന്നിവയാണു മുഖ്യ പൊതുയോഗത്തിന്റെ അജണ്ട എന്ന് സെക്രെട്ടറി ജസ്റ്റിന്‍ ജോസ് അറിയിച്ചു. വിവിധ മേഖലകളില്‍ നിന്ന് യാത്രാസൗകര്യം ഉണ്ടായിരിക്കുന്നതാണു.
ബന്ധപ്പെടുക: മുബാറക്ക് (66387619), ജസ്റ്റിന്‍ (96053819), മിനി കൃഷ്ണ (60762325), ഗ്രേസി ജോസഫ് (99122979), ഷിജു (67094004), ജോജോ (99672107), സിബി (97346426), സുകുമാരന്‍ (66869807)
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍