ബെല്‍ജിയത്തിനും മൊറോക്കോയ്ക്കും ഇന്ന് ജയിക്കണം; കോസ്റ്റാറിക്കയ്ക്കും ജര്‍മനിയ്ക്കും ജീവന്മരണ പോരാട്ടം

ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ആവേശക്കൊടുമുടിയിലേക്ക്. പ്രീ ക്വാര്‍ട്ടര്‍ ഘട്ടം ഉറപ്പിക്കാന്‍ നിര്‍ണായ മത്സരങ്ങള്‍ക്കായി ഇന്നും ടീമുകള്‍ കളത്തിലിറങ്ങും. ബെല്‍ജിയം, മൊറോക്കോ, ജപ്പാന്‍, ജര്‍മനി എന്നീ ടീമുകള്‍ക്ക് ഇന്ന് ജീവന്മരണ പോരാട്ടങ്ങളാണ് ഉള്ളത്. ക്രൊയേഷ്യക്കും ഇന്നത്തെ കളി നിര്‍ണായകമാണ്.
ഗ്രൂപ്പ് എഫില്‍ ഇന്ന് ക്രൊയേഷ്യ - ബെല്‍ജിയം മത്സരവും കാനഡ - മൊറോക്കോ മത്സരവും ഇന്ത്യന്‍ സമയം 8.30ന് നടക്കും. ഗ്രൂപ്പില്‍ 4 പോയിന്റുള്ള ക്രൊയേഷ്യയാണ് ഒന്നാമത്. 4 പോയിന്റുള്ള മൊറോക്കോ ഗ്രൂപ്പില്‍ രണ്ടാമതും 3 പോയിന്റുള്ള ബെല്‍ജിയം മൂന്നാമതുമാണ്. നാലാമതുള്ള കാനഡയ്ക്ക് പോയിന്റില്ല. ഇന്ന് ഒരു സമനിലയെങ്കിലുമുണ്ടെങ്കില്‍ അഞ്ച് പോയിന്റുമായി ക്രൊയേഷ്യക്ക് പ്രീ ക്വാര്‍ട്ടറിലെത്താം. എന്നാല്‍, ബെല്‍ജിയത്തിന് ഇന്ന് ജയിക്കണം. ബെല്‍ജിയം തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്താല്‍ കാനഡയ്‌ക്കെതിരെ സമനില വഴങ്ങിയാലും മൊറോക്കോ 5 പോയിന്റുമായി അടുത്ത റൗണ്ടിലെത്തും. ബെല്‍ജിയം ഇന്ന് വിജയിക്കുകയും മൊറോക്കോ കാനഡയെ തോല്പിക്കുകയും ചെയ്താല്‍ ക്രൊയേഷ്യ പുറത്താവുകയും മൊറോക്കോ ഒന്നാം സ്ഥാനക്കാരായും ബെല്‍ജിയം രണ്ടാം സ്ഥാനക്കാരായും പ്രീ ക്വാര്‍ട്ടറില്‍ എത്തുകയും ചെയ്യും. ക്രൊയേഷ്യയും മൊറോക്കോയും വിജയിച്ചാല്‍ ഇരു ടീമുകളും 7 പോയിന്റുമായി പ്രീ ക്വാര്‍ട്ടറിലെത്തും. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ ഗോള്‍ ശരാശരിയില്‍ തീരുമാനിക്കും. ക്രൊയേഷ്യയും മൊറോക്കോയും സമനില പാലിച്ചാല്‍ ഇരുവര്‍ക്കും അഞ്ച് പോയിന്റുകള്‍ വീതം ലഭിക്കും. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ ഗോള്‍ ശരാശരിയില്‍ തീരുമാനിച്ച് ഇരു ടീമുകളും അടുത്ത ഘട്ടത്തിലെത്തും.
ഗ്രൂപ്പ് ഇയില്‍ ജപ്പാന്‍ - സ്‌പെയിന്‍, കോസ്റ്റാറിക്ക, ജര്‍മനി മത്സരങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രി 12.30നാണ്. ഇതില്‍ 4 പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്തുണ്ട്. 3 പോയിന്റ് വീതമുള്ള ജപ്പാനും കോസ്റ്റാറിക്കയും രണ്ടും മൂന്നും സ്ഥാനങ്ങളിലും ഒരു പോയിന്റ് മാത്രമുള്ള ജര്‍മനി അവസാന സ്ഥാനത്തുമാണ്. സ്‌പെയിന്‍ ഒരു സമനില കൊണ്ട് അടുത്ത ഘട്ടം കടക്കും. കോസ്റ്റാറിക്ക ജയിക്കാതിരുന്നാല്‍ ജപ്പാനും സമനില മതിയാവും. എന്നാല്‍, കോസ്റ്റാറിക്കയ്ക്കും ജര്‍മനിക്കും ഇന്ന് ജയിച്ചേ തീരൂ. ജപ്പാന്‍ - സ്‌പെയിന്‍ കളിയില്‍ സ്‌പെയിന്‍ വിജയിച്ചാല്‍ സ്‌പെയിനും ജപ്പാന്‍ വിജയിച്ചാല്‍ ജപ്പാനും അടുത്ത റൗണ്ടില്‍ ആദ്യ സ്ഥാനക്കാരായി എത്തും. ജര്‍മനിക്കെതിരെ കോസ്റ്റാറിക്ക ജയിച്ചാല്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി അവര്‍ പ്രീ ക്വാര്‍ട്ടര്‍ കളിക്കും. ജപ്പാന്‍ - സ്‌പെയിന്‍ കളി സമനില ആയി, കോസ്റ്റാറിക്ക വിജയിച്ചാല്‍ സ്‌പെയിന്‍, കോസ്റ്റാറിക്ക ടീമുകള്‍ അടുത്ത റൗണ്ടിലെത്തും. ജര്‍മനിക്ക് അടുത്ത ഘട്ടം കടക്കണമെങ്കില്‍ കോസ്റ്റാറിക്കയെ തോല്പിക്കുകയും ജപ്പാനെ സ്‌പെയിന്‍ കീഴടക്കയും വേണം. ഇനി കോസ്റ്റാറിക്കയെ വമ്പന്‍ മാര്‍ജിനില്‍ മറികടന്നാല്‍, ജപ്പാന്‍ - സ്‌പെയിന്‍ കളി സമനില ആയാലും ഗോള്‍ ശരാശരിയില്‍ ജര്‍മനി അടുത്ത റൗണ്ടിലെത്തും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍