അര്‍ജന്റീനയ്ക്ക് ഇന്ന് മരണക്കളി; ഡെന്മാര്‍ക്കിനും ഓസ്‌ട്രേലിയക്കും നിര്‍ണായകം

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് മരണക്കളി. ഗ്രൂപ്പ് സിയില്‍ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ജയം കൂടിയേ തീരൂ. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.30നാണ് മത്സരം. ഈ സമയം തന്നെ സൗദി അറേബ്യ - മെക്‌സിക്കോ മത്സരവും നടക്കും. ഒരു ജയം ഇരു ടീമുകളുടെയും പ്രീ ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഗ്രൂപ്പ് ഡിയില്‍ ഇന്ന് മറ്റൊരു നിര്‍ണായ മത്സരമുണ്ട്. ഇന്ത്യന്‍ സമയം രാത്രി 8.30ന് ഓസ്‌ട്രേലിയ ഡെന്മാര്‍ക്കിനെ നേരിടും. ഈ കളി വിജയിക്കുന്ന ടീമിനും പ്രീ ക്വാര്‍ട്ടറ് സാധ്യതയുണ്ട്. ഇതേ സമയത്ത് തന്നെ നടക്കുന്ന ഫ്രാന്‍സ് - ടുണീഷ്യ മത്സരം ടുണീഷ്യക്ക് നിര്‍ണായകമാണ്. വിജയിച്ചാല്‍ അവര്‍ക്കും പ്രീ ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍