ഗൃഹനാഥനെ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

പുല്‍പ്പള്ളി: പുല്‍പ്പള്ളി ആനപ്പാറയില്‍ ഗൃഹനാഥനെയും, വളര്‍ത്തുനായയെയും വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിളിയംപുറത്ത് ജോസഫ് (കുഞ്ഞാപ്പു 50 ) ആണ് മരിച്ചത്. രാവിലെ 11 30 ഓടെ വീടിന് പിന്നിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് തന്നെ വീട്ടിലെ വളര്‍ത്തു നായയെയും ചത്ത നിലയില്‍ കണ്ടെത്തി. വീടിന്റെ പരിസരത്തുവെച്ച് വൈദ്യുതാഘാതമേറ്റ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്നാണ് സൂചന. ഭാര്യ: അലീസ്മക്കള്‍: നിഷ, നിജോ, മരുമകന്‍: ഷിജു. മൃതദേഹം പുല്‍പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍