പെന്‍ഷന്‍കാരുടെ തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല്‍കണം: എന്‍.ഡി അപ്പച്ചന്‍

കല്‍പ്പറ്റ: കേരളത്തിലെ പെന്‍ഷന്‍കാരുടെ കുടിശ്ശികയായ പത്താം ശമ്പള പരിഷ്‌കരണ ആനുകൂല്യവും 2021 ജനുവരി മുതല്‍ ലഭിക്കേണ്ട 11% ക്ഷ മാശ്വാസവും ഉടന്‍ അനുവദിക്കാത്തത് പെന്‍ഷന്‍കാരോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡണ്ട്എന്‍.ഡി അപ്പച്ചന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷന്‍ അസോസിയേഷന്‍ കല്‍പ്പറ്റ നിയോജക മണ്ഡലം വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കെ. സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. പ്രതിനിധി സമ്മേളനം പെന്‍ഷനേഴ്സ് അസോസിയേഷന്‍സംസ്ഥാന സെക്രട്ടറി പിസി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വനിതാ സമ്മേളനം മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സി .പി. പുഷ്പലത ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് വിപിന ചന്ദ്രന്‍ മാസ്റ്റര്‍,ജില്ലാ സെക്രട്ടറി. വി. രാമനുണ്ണി, റ്റി യോ റെയ്മന്‍, റ്റി. ജെ. സക്കറയ, ഈ. ടി. സെബാസ്റ്റ്യന്‍, വേണുഗോപാല്‍ കീഴ് ശ്ശേരി, കെ. ശശികുമാര്‍,എന്‍. ഡി. ജോര്‍ജ്,ഗ്രേസി ജോര്‍ജ്,ജി വിജയമ്മ ടീച്ചര്‍, കുര്യാക്കോസ്, ടി .കെ. സുരേഷ്, കെ. സുബ്രഹ്‌മണ്യന്‍, കെ .രാധാകൃഷ്ണന്‍, വി .ആര്‍. ശിവന്‍, ശകുന്തള ഷണ്മുഖന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികള്‍ കെ. സുരേന്ദ്രന്‍ പ്രസിഡണ്ട്, കെ.എല്‍. തോമസ് മാസ്റ്റര്‍ സെക്രട്ടറി, കെ.എസ്. സ്റ്റീഫന്‍ ട്രഷറര്‍ വനിതാ ഫോറം പ്രസിഡണ്ടായി എം. രമണി തുടങ്ങിയവരെ തിരഞ്ഞെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍