പോര്‍ച്ചുഗലും ബ്രസീലും ഇന്നിറങ്ങും; ദക്ഷിണകൊറിയ ഉറുഗ്വെയ്‌ക്കെതിരെ

ഖത്തര്‍ ലോകകപ്പില്‍ ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങും. ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം കിരീടങ്ങളുള്ള ബ്രസീല്‍ ഗ്രൂപ്പ് ജിയില്‍ സെര്‍ബിയയെയാണ് നേരിടുക. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ്പ് എച്ചില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് പോര്‍ച്ചുഗല്‍ ഘാനയെ നേരിടും. സ്റ്റേഡിയം 974ലാണ് മത്സരം. ഇന്നത്തെ മറ്റ് മത്സരങ്ങളില്‍, ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് കാമറൂണിനെയും ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വെ ദക്ഷിണകൊറിയയെയും നേരിടും. അല്‍ ജനോബ് സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് 3.30നാണ് സ്വിറ്റ്‌സര്‍ലന്‍ഡ് - കാമറൂണ്‍ മത്സരം. എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ വൈകിട്ട് 6.30നാണ് ഉറുഗ്വെ ദക്ഷിണകൊറിയയെ നേരിടുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍