സന്നിധാനത്ത് നിലയ്ക്കാത്ത ഭക്തജന തിരക്ക്; മണിക്കൂറില്‍ 2000 പേര്‍ ഇന്ന് പതിനെട്ടാംപടി ചവിട്ടും

സന്നിധാനത്ത് ഭക്തജനതിരക്ക് തുടരുന്നു. പുലര്‍ച്ചെ മുന്നു മുതല്‍ തുടങ്ങിയ തിരക്ക് ഇപ്പോഴും നിലയ്ക്കാതെ തുടരുകയാണ്.രാവിലെ മുതല്‍ തന്നെ ദര്‍ശനത്തിനത്തിന് എത്തിയവരുടെ നിര മരക്കൂട്ടം വരെ നീണ്ടു. പമ്പ മുതല്‍ തന്നെ തീര്‍ത്ഥാടകരെ 3 ഇടങ്ങളില്‍ നിയന്ത്രിച്ചാണ് ശബരിമലയിലേക്ക് കടത്തിവിടുന്നത്.ഇന്നലെ 6000 തീര്‍ത്ഥാടകരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നാണ് കണക്ക്.
ഇന്ന് മണിക്കൂറില്‍ 2000 പേര്‍ പതിനെട്ടാം പടി ചവിട്ടുന്നുവെന്നാണ് കണക്ക്. ഇന്ന് 12 മണി വരെ 28902 പേര്‍ ദര്‍ശനം നടത്തി. 65000 ത്തിലധികം തീര്‍ത്ഥാടകര്‍ ഇന്ന് ദര്‍ശനം നടത്തുമെന്നാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. അപ്പം, അരവണ വിതരണവും സുഗമമായി തന്നെ നടക്കുന്നു. അരവണ ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
അതേ സമയം അപ്പാച്ചിമേട്ടില്‍ ഹൃദയാഘാതം മൂലം തീര്‍ത്ഥാടകന്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി മുരളീധരനാണ് മരിച്ചത്. ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെ പമ്പ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പത്തനംതിട്ട ജില്ലാ ആശുപതിയിലേക്ക് മാറ്റി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍