മാനന്തവാടി കണിയാരത്ത് കെ.എസ്.ആര്‍.ടി.സിയും, ടിപ്പറും കൂട്ടിയിടിച്ചു; ബസ് യാത്രികര്‍ക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടി തലശ്ശേരി റൂട്ടില്‍ കണിയാരത്ത് കെഎസ്ആര്‍ടിസി ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവറടക്കം 13 ഓളം യാത്രക്കാര്‍ക്കും പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. കണ്ണൂരില്‍ നിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചറും, കൊട്ടിയൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറുമാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം.ടിപ്പറുമായിടിച്ചശേഷം കെ എസ് ആര്‍ ടി സി ബസ് സമീപത്തെ കടയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. കടയ്ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍