തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; പല ജില്ലകളിലും റെഡ് അലേര്‍ട്ട്
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ തുടരുന്നു. പ്രദേശത്തെ വിവിധ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടങ്ങളിലെ സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കും.ചെന്നൈ, തിരുവള്ളൂര്‍, കള്ളകുറിച്ചി, സേലം, വെല്ലൂര്‍, തിരുപട്ടൂര്‍, റാണിപേട്, തിരുവണ്ണാമലൈ ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്ങല്പാട്ട്, റാണിപേട്ട്, വെല്ലൂര്‍, ഗൂഡല്ലൂര്‍, മയിലാടുതുറൈ, തിരുവാരൂര്‍, നാഗപട്ടിണം, തഞ്ചാവൂര്‍, വില്ലുപുരം, അരിയലൂര്‍ ജില്ലകളിലെ സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍