വയനാട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് പ്രവര്‍ത്തനം പുന:രാരംഭിച്ചില്ല; യൂത്ത് കോണ്‍ഗ്രസ് റീത്ത് വെച്ച് പ്രതിഷേധിച്ചു

മാനന്തവാടി: യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ അടഞ്ഞു കിടക്കുന്ന പേ വാര്‍ഡിലേക്ക് മാര്‍ച്ച് നടത്തുകയും തുടര്‍ന്ന് പ്രതിഷേധസുചകമായി പേ വാര്‍ഡിന് മുന്നില്‍ റീത്ത് വെക്കുകയും ചെയ്തു. പാവപെട്ട രോഗികള്‍ക്ക് 100 രൂപ നിരക്കില്‍ നല്‍കിയിരുന്ന ജനത വാര്‍ഡുകള്‍ കോവിഡിന്റെ മറവില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പൂട്ടി ഇട്ടിരിക്കുന്നത് സ്വകാര്യ ഹോസ്പ്പിറ്റല്‍ ലോബിയെ സഹായിക്കുവാനാണെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് ഡിസിസി ജനറല്‍ സെക്രട്ടറിഎ എം നിഷാന്ത് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബൈജു പുത്തന്‍പുരക്കല്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് പ്രതീകാത്മകമായി പേ വാര്‍ഡിനു മുന്നില്‍ റീത്ത് സമര്‍പ്പിച്ചു. പ്രസ്തുതയോഗത്തില്‍ ഷംസീര്‍ അരണപാറ, പ്രിയേഷ് തോമസ്, ഷിന്റോ കല്ലിങ്കല്‍, ഷിനു തോണിച്ചാല്‍, ജിതിന്‍ മമ്പള്ളി, ഷിനോജ് പയ്യമ്പള്ളി, സുശോബ് ചെറുകുമ്പം,അല്‍ഡ്രിന്‍ കമ്മന എന്നിവര്‍ സംസാരിച്ചു. റോയ്, ചന്ദ്രന്‍ എടമന,ഷൈബു, ഉനൈസ് ജിതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി