പുലിയിറങ്ങി; മൈസൂരു വൃന്ദാവന്‍ ഉദ്യാനം വീണ്ടും അടച്ചു

മൈസൂര്‍: മൈസൂര്‍ വൃന്ദാവനം ഉദ്യാനത്തില്‍വീണ്ടും പുള്ളപുലിയിറങ്ങി. ഇതേ തുടര്‍ന്ന് ശ്രീരംഗപട്ടണയിലെ കെആര്‍എസ് അണക്കെട്ടും വൃന്ദാവന്‍ ഗാര്‍ഡനും അടച്ചു.ഒരാഴ്ച മുന്‍പ് പുലിയെ കണ്ടതോടെ ഗാര്‍ഡന്‍ അടച്ചിരുന്നെങ്കിലും പിന്നീട് തുറന്നിരുന്നു. കഴിഞ്ഞ ദിവസം പുലി അണക്കെട്ടിന്റെ മുകളിലൂടെ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.നേരത്തെ വനംവകുപ്പ് കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വനംവകുപ്പുമായി ആലോചിച്ച ശേഷം മാത്രമേ ഗാര്‍ഡനിലേക്കു സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂവെന്ന് കാവേരി നീരാവരി നിഗം ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍