മാനന്തവാടി,ബത്തേരി നഗരസഭകള്‍ക്ക് ഒരു കോടി രൂപവീതം ധനസഹായം

സംസ്ഥാനത്ത് മുന്‍ സര്‍ക്കാരിന്റെ കാലത്ത് പുതുതായി രൂപീകരിക്കപ്പെട്ട നഗരസഭകള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍സഹായം അനുവദിച്ചുകൊണ്ടുത്തരവിറങ്ങി.2015 ല്‍ രൂപീകരിച്ച 28 മുന്‍സിപ്പാലിറ്റികള്‍ക്കും ഒരു കോര്‍പ്പറേഷനുമാണ് സഹായം ലഭ്യമാവുക.ജില്ലയില്‍ മാനന്തവാടി,സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പാലിറ്റികള്‍ക്ക് ഈ സഹായം ലഭ്യമാവും.മുന്‍സിപ്പാലിറ്റികള്‍ക്ക് ഒരു കോടി രൂപാ വീതവും കോര്‍പ്പറേഷന്് രണ്ട് കോടിയുമാണ് ലഭിക്കുക. പ്രാദേശിക സര്‍ക്കാരുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഏതു പദ്ധതിക്കും ഈ ഫണ്ട് ഉപയോഗിക്കാം.ഇതിനോടകം തനത് ഫണ്ടില്‍ നിന്നും ഉള്‍പ്പെടുത്തി ഏറ്റെടുത്ത വികസനപദ്ധതികളുടെ അമ്പത് ശതമാനം വിഹിതമായിട്ടും ഈ ഫണ്ട് വിനിയോഗിക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.ജില്ലയില്‍ മാനന്തവാടി,സുല്‍ത്താന്‍ബത്തേരി മുന്‍സിപ്പാലിറ്റികള്‍ക്ക് ഈ സഹായം ലഭ്യമാവും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍