ആദിവാസി മേഖലയുടെ വികസനത്തിന് പ്രാമുഖ്യം -ജില്ലാ കളക്ടര്‍

ജില്ലയിലെ ആദിവാസി കോളനികളിലെല്ലാം നേരിട്ട് സന്ദര്‍ശനം നടത്തി പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം കാണുമെന്ന് ചുമതലയേറ്റ ജില്ലാ കളക്ടര്‍ എസ്. സുഹാസ് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ എല്ലാ ആദിവാസി കോളനികളും സന്ദര്‍ശിക്കും. ജില്ലാ കളക്ടറായുള്ള പുതിയ നിയോഗം ഇതിനുള്ള അവസരമായി കാണുന്നു. ഇവിടെ കളക്ടറാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷാവാനാണ്. ആദിവാസി വികസനം, ഹരിതകേരളം, ടൂറിസം തുടങ്ങിയ മൂന്ന് മേഖലകള്‍ക്കാണ് ഏറ്റവും പ്രാധാന്യം നല്‍കുന്നത്. മുന്‍ കളക്ടര്‍മാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ തുടരും. ആന്ത്രോപ്പോളജി ഇഷ്ട വിഷയമാണ്. വയനാടിന്റെ ടൂറിസം മേഖല വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ബാംഗ്ലൂര്‍, മൈസൂര്‍, അവിടങ്ങളിലെ ഐ.ടി. മേഖല എന്നിവ ടൂറിസത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പരിസ്ഥിതിയെ നശിപ്പിക്കാതെ മുന്നോട്ട് പോകുന്ന വികസനം ലക്ഷ്യമിടുന്നു. നിയമലംഘനം അനുവദിക്കില്ല. ഉത്തരവാദിത്ത ടൂറിസം, ഗ്രീന്‍ പ്രോട്ടോകോള്‍, നിലവിലുള്ള സര്‍ക്കാരിന്റെ പാരിസ്ഥിതിക നിയമങ്ങള്‍ എന്നിവ പാലിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. പ്രശ്‌ന പരിഹാരത്തിന് നേരിട്ട് ഏതൊരാള്‍ക്കും തന്നെ സമീപിക്കാമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ജില്ലയുടെ വികസനത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍