കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ: ജെ.സി.ഐ കല്‍പ്പറ്റയുടെയും, കശുമാവ് കൃഷി വികസന ഏജന്‍സിയുടെയും ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വോളണ്ടിയേഴ്‌സിന്റെ സഹകരണത്തോടെ കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍ കുമാര്‍ എം.കെ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്‌കെഎംജെ എച്ച്എസ്എസ് നാഷണല്‍ സര്‍വീസ് സ്‌കീം വോളണ്ടിയര്‍ ഷംല ഷെറി തൈകള്‍ ഏറ്റുവാങ്ങി. ജെ.സി.ഐ കല്‍പ്പറ്റ പ്രസിഡണ്ട് പി.ഇ.ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കശുമാവ് കൃഷി വികസന ഏജന്‍സി വയനാട് ഫീല്‍ഡ് ഓഫീസര്‍ ശ്രീമതി.സോണി.ഇ.കെ, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അജിത് കാന്തി, ബീന സുരേഷ്, ബേബി നാപ്പള്ളി, ധന്യ ,സജീഷ് കുമാര്‍, ഷാജി പോള്‍, അരുണ്‍ദേവ് എന്നിവര്‍ നേതൃത്വം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍