സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മേപ്പാടി സ്വദേശി കരിപ്പൂരില്‍ പിടിയില്‍.
മേപ്പാടി: മുക്കാല്‍ കിലോയോളം സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മേപ്പാടി സ്വദേശി പിടിയില്‍. കല്ലിടുമ്മേല് ഷാജു (45) ആണ് എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. മല ദ്വാരത്തില്‍ ഒളിച്ചു കടത്താന്‍ ശ്രമിച്ച 797 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാന താവളത്തിലെത്തിയ ഇയ്യാള് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് കുടുങ്ങിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍