പിക്കപ്പ് ജീപ്പ് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്ക്.

താമരശ്ശേരി: ദേശീയ പാതയില്‍ കോഴിക്കോട് പുല്ലാഞ്ഞിമേട്ടില്‍ ബസ്സ് തട്ടിയതിനെ തുടര്‍ന്ന് പിക്കപ്പ് ജീപ്പ് തല കീഴായി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരുക്കേറ്റു. പിക്കപ്പ് ഡ്രൈവര്‍ മേപ്പാടി റിപ്പണ്‍ സ്വദേശി ഹുനൈസ്, സഹയാത്രികന്‍ ഷാനിബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.മേപ്പാടിയില്‍ നിന്നും ഇഞ്ചി കയറ്റി വരികയായിരുന്ന പിക്കപ്പ് വാനാണ് മറിഞ്ഞത്. എതിര്‍ദിശയില്‍ വന്ന ബസ്സ് പിക്കപ്പിന്റെ അരികില്‍ തട്ടിയ ശേഷം നിര്‍ത്താതെപോയതായി ഇവര്‍ പറഞ്ഞു.ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാത്രി 10.30 ഓടെയാണ് അപകടം


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍