പ്രഭാത സവാരിക്കിടെ നഗരസഭ ജീവനക്കാരന്‍ കാറിടിച്ച് മരിച്ചു

മുട്ടില്‍: മുട്ടില്‍ വാരിയാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ബത്തേരി നഗരസഭയിലെ ജീവനക്കാരനും, കാക്കവയല്‍ കൈപ്പാടംകുന്ന്‌കൊട്ടോട്ടി പറമ്പില്‍ ശ്രീധരന്റേയും, കുഞ്ഞു ലക്ഷ്മിയുടേയും മകനുമായ പ്രവീണ്‍ (33) ആണ് മരിച്ചത്. പ്രവീണ്‍ പ്രഭാതസവാരി നടത്തുന്നതിനിടെയായിരുന്നു അപകടം. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് പ്രവീണിനെ തട്ടിയ ശേഷം റോഡരികിലെ മരത്തില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നൂവെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ പ്രവീണിനെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. അശ്വതിയാണ് പ്രവീണിന്റെ ഭാര്യ. ഒരു വയസുള്ള കുട്ടിയുമുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍