കാല്‍നടയാത്രികന്‍ കാറിടിച്ച് മരിച്ചു

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാറിടിച്ച് കാല്‍ നടയാത്രികന്‍ മരിച്ചു. പള്ളിമുക്ക് വൈത്തലപറമ്പന്‍ മുഹമ്മദ് സലീം (53) ആണ് മരിച്ചത്. മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബംഗളൂരില്‍ നിന്നും വരികയായിരുന്ന തിരൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാറാണ് പള്ളിമുക്ക് പള്ളിയുടെ സമീപത്തുവച്ച് ഇദ്ദേഹത്തെ ഇടിച്ചത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് കാര്‍ യാത്രികര്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ടതുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നതായി പോലീസ് വ്യക്തമാക്കി .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍