കൈരളി ഫുജൈറ വാര്‍ഷിക സമ്മേളനം നടത്തി
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറയുടെ സെന്‍ട്രല്‍ വാര്‍ഷിക സമ്മേളനം സംസ്ഥാന വനിത കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി.സതീദേവി ഉദ്ഘാടനം ചെയ്തു. ഓര്‍മ്മ ഒരു സാംസ്‌കാരിക പ്രവര്‍ത്തനമായി മാറണം. ഓര്‍മ്മയുള്ള ഒരു ജനതയ്ക്ക് അവകാശപ്പെടാന്‍ കഴിയുന്നതാണ് ചരിത്രവും സംസ്‌കാരവും.ഒരുപാടു പേരുടെ ത്യാഗവും പോരാട്ടവുമാണ് നമ്മുടെ സ്വാതന്ത്ര്യം. അത്തരം തിരിച്ചറിവുള്ള ഒരു സമൂഹത്തിന് മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം പരിരക്ഷിക്കുവാന്‍ കഴിയുകയുള്ളുവെന്നും കൈരളി പോലുള്ള സാംസ്‌കാരിക സംഘടനക്ക് ഈ കാലഘട്ടത്തില്‍ വലിയ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുണ്ടന്നും ഉദ്ഘാടന പ്രസംഗത്തില്‍ സതീദേവി സൂചിപ്പിച്ചു.
ജിസ്റ്റ ജോര്‍ജ് അനുശോചന പ്രമേയം അവതരിപ്പിച്ചു.സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ലെനിന്‍ ജി കുഴിവേലി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി സെക്രട്ടറി അബ്ദുള്‍ കാദര്‍ എടയൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സുധീര്‍ തെക്കേക്കര സാമ്പത്തീക റിപ്പോര്‍ട്ടും അവതരിപ്പിക്കുകയുണ്ടായി.കൈരളി രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ സൈമണ്‍ സാമുവേല്‍. സഹരക്ഷാധികാരി സുജിത്ത് വി.പി.എന്നിവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.അബ്ദുള്ള ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ലെനിന്‍ ജി കുഴിവേലി ,സുമന്ദ്രന്‍ ശങ്കുണ്ണി,വില്‍സണ്‍ പട്ടാഴി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. യൂണിറ്റ് സമ്മേളനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ആണ് യോഗത്തില്‍ പങ്കെടുത്ത് . 25 അംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. സെക്രട്ടറി അബ്ദുള്‍ കാദര്‍ സ്വാഗതവും ട്രഷറര്‍ സുധീര്‍ തെക്കേക്കര കൃതജ്ഞതയും രേഖപ്പെടുത്തി . ഭാരവാഹികളായി ലെനിന്‍ ജി കുഴിവേലി (പ്രസിഡന്റ്), ഷജറത്ത് ഹര്‍ഷല്‍, ബൈജു രാഘവന്‍ (വൈസ് പ്രസിഡന്റുമാര്‍ ), അബ്ദുള്‍ കാദര്‍ എടയൂര്‍ (സെക്രട്ടറി), വിത്സണ്‍ പട്ടാഴി, പ്രമോദ് പട്ടാന്നൂര്‍ (ജോയിന്റ് സെക്രട്ടറിമാര്‍ ), സുധീര്‍ തെക്കേക്കര (ട്രഷറര്‍), സതീശ് ഓമല്ലൂര്‍ (ജോയിന്റ് ട്രഷറര്‍), നിയാസ് തിരൂര്‍ (സ്‌പോര്‍ട്ട് സ് കണ്‍വീനര്‍),
റാഷീദ് (സ്‌പോര്‍ട്ട്‌സ് ജോയിന്റ് കണ്‍വീനര്‍) സുമന്ദ്രന്‍ ശങ്കുണ്ണി (കള്‍ച്ചറല്‍ കണ്‍വീനര്‍ ), അന്‍വര്‍ ഷാ (കള്‍ച്ചറല്‍ ജോയിന്റ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍