എന്‍.എഫ്.പി.ഒ;പൊന്നോണപ്പുലരി 2022 ഓണാഘോഷം നടത്തി

കര്‍ണ്ണാടക: അന്യസംസ്ഥാനങ്ങളില്‍ കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തുന്ന കര്‍ഷകരുടെ കൂട്ടായ്മയായ എന്‍.എഫ്.പി.ഒ അവരുടെ പ്രഥമ ഓണാഘോഷം പൊന്നോണപ്പുലരി 2022 എന്ന പേരില്‍ കര്‍ണാടകയിലെ ഹാന്‍ഡ്പോസ്റ്റിലുള്ള എന്‍.എഫ്.പി.ഒ ഓഫീസ് അങ്കണത്തില്‍ വര്‍ണ്ണ ശബളമായി ആഘോഷിച്ചു. കര്‍ഷക ചരിത്രത്തില്‍ ആദ്യമായാണ് മുഴുവന്‍ കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു ഓണാഘോഷം സംഘടിപ്പിക്കപ്പെട്ടതെന്ന് സംഘാടകര്‍ പറഞ്ഞു.എന്‍.എഫ്.പി.ഒ ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് പതാക ഉയര്‍ത്തിയതോടെ അഘോഷങ്ങള്‍ക്ക് നാന്ദി കുറിച്ചു.എച്ച്.ഡി കോട്ട സി.ഐ എന്‍.ആനന്ദ് അവര്‍കള്‍ നിലവിളക്ക് കൊളുത്തി പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.അതോടൊപ്പം വാദ്യ മേളങ്ങളുടെ അകമ്പടിയോടെ മാവേലി തമ്പുരാനെ വരവേറ്റു.തുടര്‍ന്ന്, കര്‍ണ്ണാടക - തമിഴ്‌നാട് - കേരള സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കും, വനിതകള്‍ക്കും, പുരുഷന്മാര്‍ക്കും വേണ്ടി ഒരുമിച്ചുള്ള വ്യത്യസ്തങ്ങളായ കലാ കായിക പരിപാടികള്‍ നടത്തപ്പെട്ടു.വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരുന്നു.വ്യത്യസ്ഥ സാംസ്‌കാരിക കൂടിച്ചേരല്‍ ഏവര്‍ക്കും വേറിട്ടൊരു അനുഭവമായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
g6wvhq