കെട്ടിട നികുതി എല്ലാവര്‍ഷവും 5% വര്‍ധിപ്പിക്കാനുളള മന്ത്രിസഭാ തീരുമാനം ഉടന്‍ പിന്‍വലിക്കണം: ബില്‍ഡിംഗ് ഓണേര്‍സ് അസോസിയേഷന്‍

കോഴിക്കോട്: കെട്ടിട നികുതി എല്ലാവര്‍ഷവും 5% വര്‍ധിപ്പിക്കാനുളള മന്ത്രിസഭാ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ബില്‍ഡിംഗ് ഓണേര്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം സര്‍ക്കാരിനോട്ആവശ്യപ്പെട്ടു. കൂടാതെ കെട്ടിട ഉടമകള്‍ക്കും വ്യാപാരികള്‍ക്കും സര്‍ക്കാരിനും ഒരു പോലെ ഗുണപ്രദമായ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട വാടക നിയന്ത്രണ നിയമം ആവശ്യമായ ഭേദഗതികളോടെഎത്രയും പെട്ടെന്ന് സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് അഡ്വ. യു.എ ലത്തീഫ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് സബാഹ് വേങ്ങര, പീറ്റര്‍ മൂഴയില്‍, അബ്ബാസ് ഹാജി, അച്ചമ്പാട്ട് ബീരാന്‍ കുട്ടി, ഹസന്‍ ഹാജി, അഡ്വ. രാജീവന്‍, അഡ്വ. ഫാത്തിമ രോഷ്‌ന, അബ്ദുല്‍ മനാഫ് യു.എ എന്നിവര്‍ പ്രസംഗിച്ചു, സംസ്ഥാന ജനറല്‍ സെക്രട്ടറി അലി ബ്രാന്‍ സ്വാഗതവും ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍