OPEN NEWSER

Saturday 25. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

സംസ്ഥാനത്ത് തീവ്ര മഴക്ക് സാധ്യത; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • Keralam
01 Sep 2022

 

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര മഴക്ക് സാധ്യത. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും.മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴ കനക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ്. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതിനിടെ, നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മീങ്കര ഡാമിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ ഉച്ചയ്ക്ക് മൂന്ന് മണിക്ക് തുറക്കും.

വിവിധ ജില്ലകളിലെ മുന്നറിയിപ്പ് ഇങ്ങനെ

ഓറഞ്ച് അലര്‍ട്ട്

01-09-2022 : പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

02-09-2022 : കോട്ടയം, എറണാകുളം, ഇടുക്കി

 ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

മഞ്ഞ അലര്‍ട്ട്

 

01-09-2022: തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, വയനാട്, 

02-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്

03-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം

04-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

 

ഈ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍  ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




   01-Sep-2022

62umsa


LATEST NEWS

  • വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിയയാളെ രാജസ്ഥാനില്‍ നിന്നും പൊക്കി വയനാട് പോലീസ്
  • വയനാട് ജില്ല അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനം നടത്തി മന്ത്രി ഒ.ആര്‍ കേളു
  • കര്‍ണ്ണാടകയില്‍ വാഹനാപകടം: 2 വയനാട്ടുകാര്‍ മരണപ്പെട്ടു
  • കര്‍ണ്ണാടകയില്‍ വാഹനാപകടം: 2 വയനാട്ടുകാര്‍ മരണപ്പെട്ടു
  • വിഷന്‍ 2031: സംസ്ഥാനതല സെമിനാര്‍ നാളെ മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും
  • ജാഗ്രതാ സമിതികളുടെ ഇടപെടല്‍ കാര്യക്ഷമമാക്കണം: അഡ്വ.പി.കുഞ്ഞായിഷ
  • പരിശോധനാ വിവരം മുന്‍കൂട്ടി അറിയിക്കാന്‍ കൈക്കൂലി വാങ്ങി; ആര്‍ടിഒ ഡ്രൈവര്‍ക്ക് ഏഴുവര്‍ഷം തടവ്
  • കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങള്‍ പിടിയില്‍
  • തിരുനെല്ലി ആശ്രമം സ്‌കൂളിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ ആറളത്തേക്ക് മാറ്റുന്നത് പുന:പരിശോധിക്കണം: പ്രിയങ്ക ഗാന്ധി എം.പി.
  • വാഹനാപകടത്തില്‍ യുവാവിന് പരിക്ക്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show