OPEN NEWSER

Saturday 30. Sep 2023
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രണ്ട് പേറു കാലങ്ങള്‍

  • OPEN ARTS
15 Jun 2017

സുഹറയ്ക്ക് ഇത് ആദ്യത്തെ പേറാണ്. ഉമ്മൂമ്മടെ പേരാണ് ബാപ്പ സുഹ്റയ്ക്ക് ഇട്ടത്. ഉമ്മൂമ്മ ഒരു ബീരത്തിയാണ്. എത്ര പെരുത്ത വീര കഥകളാണെന്നോ ഉമ്മൂമ്മയെക്കുറിച്ച് സുഹ്റ കേട്ട് വളര്‍ന്നത്. ഉമ്മൂമ്മയുടെ മൊഞ്ചും കൈപുണ്യവും പുതുമാരനെ ഒറ്റക്കെട്ടില്‍ മാത്രം കുടുക്കിയിട്ട തഞ്ചവും തരവുമെല്ലാം വ്യത്യസ്ത പ്രായങ്ങളില്‍ വ്യത്യസ്ത വികാരങ്ങളോടെയാണ് സുഹ്റയുടെ മനസ്സില്‍ പതിഞ്ഞ് പോയത്. 

സുഹ്‌റയ്ക്ക് വയിറ്റിലായി മൂന്നാം മാസത്തിലാണ് വകയിലൊരു അമ്മായി വരട്ടിയ ബീഫും തോങ്ങാക്കൊത്തെല്ലാമിട്ട് ഉലര്‍ത്തിയ പോത്തിന്‍ കരളുമായി വയറ് കാണാനെത്തിയത്. സുഹ്‌റയ്ക്ക് ബീഫെന്ന് വച്ചാല്‍ പെരുത്ത ജീവനാണ്. പക്കേങ്കില് കൊതിയുണ്ടെങ്കിലും ഇപ്പോ ബീഫ് തിന്നാന്‍ സുഹ്റയ്‌ക്കൊരു ആന്തല്. 

അമ്മായി സുഹ്‌റയ്ക്ക് ബീഫ് വരട്ടിയതും കരളുലര്‍ത്തിയതുമെല്ലാം പാത്രം നിറയെ വിളമ്പി കൊടുത്തു. കഴിക്കാന്‍ മടിച്ച സുഹ്‌റയോട് ഉമ്മൂമ്മയുടെ കടിഞ്ഞൂല്‍ പേറുകാലം അമ്മായി ചെവിയില്‍ പറഞ്ഞു കൊടുത്തു. വയറു നിറച്ച് ബീഫെല്ലാം തിന്ന് വീട്ടുപണിയെല്ലാം ഒതുക്കി ഉമ്മൂമ്മ രാത്രി അറയിലെത്തും. മധുവിധു കാലത്തെക്കാള്‍ ഗര്‍ഭകാലത്ത് ഉമ്മൂമ്മ കുടുതല്‍ തരളിതയായതിനാല്‍ കൂടിയാണ് ഉപ്പൂപ്പ ഒറ്റക്കെട്ടില്‍ കുടുങ്ങി കിടന്നതെത്രെ. പെറാന്‍ പോകുന്നതിന്റെ തലേന്ന് പോലും ആദ്യരാത്രിയിലേക്കാള്‍ തരളിതയായിരുന്നെത്രെ ഉമ്മൂമ്മ. പെറണന്ന് രാവിലെ 10 ഫര്‍ലോങ്ങ് കൈയും വീശി നടന്ന് ധര്‍മ്മാശുപത്രിലെത്തിയാണ് ഉമ്മൂമ്മ പ്രസവിച്ചത്. അതും സുഖപ്രസവം. പിന്നീട് 7 പ്രസവവും ശീലങ്ങളൊന്നും തെറ്റിക്കാതെ ആവര്‍ത്തിക്കപ്പെട്ടു.

 

സുഹ്‌റയ്ക്കും ഉമ്മൂമ്മയെപ്പോലെ പേറു കാലം ആഘോഷിക്കണമെന്ന് പൂതിതോന്നി. കറുത്ത കുപ്പായത്തിന്റെ ആകൃതിയില്‍ താന്‍ വിരൂപയായൊരു ഗര്‍ഭിണിയാണെന്ന് സുഹ്‌റ തിരിച്ചറിഞ്ഞു. ഉമ്മൂമ്മയുടെ പഴയ വസ്ത്രങ്ങള്‍ ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്. ആ വേഷത്തില്‍ സുഹ്‌റ സ്വയമൊന്ന് സങ്കല്‍പ്പിച്ചു നോക്കി. ഉപ്പൂപ്പയെ കുരുക്കിയിട്ട മൊഞ്ചത്തിയെപ്പോലെ താനും സുന്ദരിയാണെന്ന് സുഹ്‌റ തിരിച്ചറിഞ്ഞു. കണ്ടത് സ്വപ്നമാണെന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്ക് തിരികെയെത്തിയപ്പോള്‍ സുഹ്‌റയ്ക്ക് ബോധ്യമായി.

 

വരട്ടിയ ബീഫുമായി കോലായിലേയ്ക്ക് എത്തിയ സുഹ്‌റ വെറുതെ ദിനപത്രമെടുത്ത് ഓടിച്ചു വായിച്ചു. ''മധുവിധു കാലത്തെക്കാള്‍ ഗര്‍ഭകാലത്താണ് ഉമ്മൂമ്മ കുടുതല്‍ തരളിതയായ'' തെന്ന അമ്മായിയുടെ അടക്കം പറച്ചില്‍ ഒരു വെള്ളിടി പോലെ സുഹ്റയുടെ ഓര്‍മ്മയ്ക്ക് കുറുകെ പാഞ്ഞു. സുഹ്‌റയുടെ കൈയില്‍ നിന്ന് പത്രത്തിനൊപ്പം ബീഫ് വരട്ടിയതും നിലത്ത് ചിതറി വീണു....

 

ഭിത്തിയില്‍ രണ്ട് മയിലുകള്‍ കണ്ണുനീരില്‍ പരസ്പരം ലയിച്ചിരിക്കുന്നത് കണ്ടില്ലെന്ന് നടിച്ച്  ഒരു സന്യാസിനിയുടെ മനസ്സ് സ്വന്തമാക്കി സുഹ്‌റ അറയിലെത്തി.  ഗര്‍ഭം ജനാബത്ത് ആണോയെന്നറിയാതെ സുഹ്റ കുഴങ്ങി. അറയില്‍ മുഴുങ്ങുന്ന ഉമ്മൂമ്മയുടെ പരിഹാസച്ചിരിയില്‍ സുഹ്‌റയ്ക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.....

 

ദിപിന്‍ മാനന്തവാടി

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം:   ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ്
  • എ.ഐ ടെക്‌നോളജി: വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വിദ്യാര്‍ത്ഥിയെ വയനാട് സൈബര്‍ പോലീസ് വലയിലാക്കി; ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് 14 വയസുകാരന്‍ സൈബര്‍ പോലീസിന
  • എക്‌സൈസ് വാഹനത്തിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം; ജീപ്പിന്റെ മുന്‍ഭാഗം തകര്‍ത്തു; ആര്‍ക്കും പരിക്കില്ല
  •  തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍: ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 1ന് 
  • ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവൃത്തികള്‍ ആരംഭിച്ചു
  • ഭാര്യയെ ചവിട്ടി കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് ജീവപര്യന്തം തടവും അര ലക്ഷം രൂപ പിഴയും
  • സംസ്ഥാനത്ത് തീവ്രമായ മഴ മുന്നറിയിപ്പ്; നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് 
  • ഇരട്ട ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യത
  •  കൈനാട്ടിക്ക് സമീപം ലോറിയും, കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ചു ;പതിനഞ്ചോളം പേര്‍ക്ക് പരിക്കെന്ന് ആദ്യ വിവരം  
  • തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ്  സംഘമെത്തി;കെഎഫ്ഡിസി ഓഫീസ് ആക്രമിച്ചു 
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show