ഫേസ്ബുക്കില്‍ തകരാറ്; പഴയ പോസ്റ്റുകള്‍ തനിയെ പൊങ്ങി വന്നു; പ്രശ്നം പരിഹരിച്ച് മെറ്റ
ഫേസ്ബുക്ക് അക്കൗണ്ട് ആദ്യമായി ആരംഭിച്ചപ്പോള്‍ നിരവധി സെലിബ്രിറ്റി പേജുകളില്‍ ലൈക്കും കമന്റും ചെയ്തത് ഓര്‍മയുണ്ടോ ? ഓര്‍മയില്ലെങ്കില്‍ അതെല്ലാം ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ചിരിക്കുകയാണ് ഫേസ്ബുക്ക്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത അപ്ഡേറ്റുകളും കമന്റുകളും ന്യൂസ് ഫീഡില്‍ നിറഞ്ഞതോടെ ഉപഭോക്താക്കളെല്ലാം അമ്പരന്നു. ഫേസ്ബുക്കിന്റെ അല്‍ഗോരിതത്തില്‍ സംഭവിച്ച തകരാറായിരുന്നു കാരണം.
അമേരിക്കയിലും ബ്രിട്ടനിലുമാണ് തകരാറ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കും 3 മണിക്കുമിടയിലായിരുന്നു തകരാറ് സംഭവിച്ചത്. തുടര്‍ന്ന് നിരവധി പേരാണ് ട്വിറ്ററിലൂടെ പരാതിയുമായി രംഗത്ത് വന്നത്.ഫേസ്ബുക്ക് വെബ്സൈറ്റിലും ആപ്പിലും ഒരുപോലെ തകരാറ് അനുഭവപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തകരാറ് മെറ്റ പരിഹരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
b54zi8