എംഡിഎംഎ യുമായി യുവാവ് പിടിയില്‍
കല്‍പ്പറ്റ: കല്‍പ്പറ്റ എടപെട്ടിക്ക് സമീപം കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. പി അനൂപും സംഘവുംനടത്തിയ വാഹന പരിശോധനയില്‍ എംഡിഎംഎ യുമായി യുവാവിനെ പിടികൂടി. മലപ്പുറം തിരുരങ്ങാടി മദാരി വാല് തൊടുവില്‍ ഹൗസില്‍ മുഹമ്മദ് ആഷിക്ക് ( 24) ആണ് 3 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ബാംഗ്ലൂര്‍ -കോഴിക്കോട് ബസ്സിലെ യാത്രക്കാരനായിരുന്നു പ്രതി. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ജോണി.കെ സിവില്‍ എക്സൈസ് ഓഫീസര്‍ പിന്റോ ജോണ്‍, അനന്തു എസ്.എസ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍