എംഡിഎംഎ യുമായി യുവാവ് പിടിയില്‍
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി ഷര്‍ഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയില്‍ അതിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായി യുവാവിനെ പിടികൂടി. മലപ്പുറം കൊണ്ടോട്ടി പുഴയോരം വീട് മുഹമ്മദ് ഫാസില്‍ എ.കെ (21) ആണ് പിടിയിലായത്. ഇയാളുടെ കൈവശത്ത് നിന്നും 0.4 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ ഷിജു എം.സി, അബ്ദുള്‍ സലീം വി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അമല്‍ തോമസ്, ഷഫീഖ് എം.ബി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍