അമ്മ എന്ന നന്‍മ പ്രകാശനം ചെയ്തു:
ദമാസ്‌കസ്: നിയുക്ത മെത്രാപ്പോലീത്ത ഫാ. ഷിബു കുറ്റിപറിച്ചേലിന്റെ പുതിയ പുസ്തകം യാക്കോബാ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ ദമാസ്‌ക്കസിലെ മാറാത് സെയ്ദനായിലെ മോര്‍ അഫ്രേം ദയറായില്‍ നിര്‍വഹിച്ചു. ഫാ.ഷിബു കുറ്റിപറിച്ചേലിന്റെ പതിനേഴാമത് പുസ്തകമാണ് 'അമ്മ എന്ന നന്മ'. പരിശുദ്ധ ദൈവമാതാവിനേയും നമ്മുടെ എല്ലാ അമ്മമാരുടെ ജീവിതത്തെയും അനുസ്മരിക്കുന്ന 20 ലേഖനങ്ങള്‍ അടങ്ങിയതാണ് ഗ്രന്ഥം. പുസ്തകത്തിന് 100 രൂപയാണ് വില. പുസ്തകം വിറ്റ് കിട്ടുന്ന പണം മുഴുവന്‍ മുന്‍പ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലേതുപോലെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കും. പുസ്തകം ലേ ഔട്ട് ഡിസൈന്‍ ജോലികള്‍ നിര്‍വ്വഹിച്ചത് എല്‍ദോ ഡിസൈന്‍സ് ബത്തേരിയാണ്. കൂട് പബ്‌ളിക്കേഷന്‍സ് മലബറാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. സെപ്റ്റംബര്‍ 14ന് ലബനോനില്‍ വച്ച് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ഫാ. ഷിബുവിനെ മെത്രാപ്പോലീത്തയായി ഉയര്‍ത്തും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
uvb9de
gc469g