പതിറ്റാണ്ടിന് മുന്‍പ് 700 രൂപയുടെ മുതല്‍ പറ്റിച്ച് മുങ്ങിയതിന് പശ്ചാത്താപം; 700 ന് പകരം 2000 തിരിച്ചുനല്‍കി 'കള്ളന്‍ മാതൃകയായി'...!

പുല്‍പ്പള്ളി: കഴിഞ്ഞ ദിവസം പെരിക്കല്ലൂര്‍ പട്ടാണിക്കൂപ്പ് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ഒരു എഴുത്തു വന്നു. കത്തിന്റെ പുറത്ത് അയച്ച ആളുടെ പേര് കാണാതായപ്പോള്‍ വീട്ടമ്മയ്ക്ക് ഒരു സംശയം. ക്രിസ്മസിന് മക്കള്‍ അയക്കുന്ന കാര്‍ഡുകള്‍ അല്ലാതെ കാര്യമായി തപാല്‍വഴി ഒന്നുംതന്നെ വരാറില്ലായിരുന്നു. എന്തായാലും രണ്ടും കല്‍പ്പിച്ച് കവര്‍ തുറന്നപ്പോഴാണ് വീട്ടമ്മ ശരിക്കും ഞെട്ടിയത് - കവറില്‍ 2000 രൂപ, ഒപ്പം ഒരു കത്തും. കത്ത് ഇപ്രകാരമായിരുന്നു - പ്രിയ ചേച്ചിക്ക്,ഞാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ചേട്ടനെ പറ്റിച്ച് 700 രൂപ വിലയുള്ള ഒരു സാധനം കൊണ്ടുപോയിരുന്നു. ഇന്ന് അതിന്റെ വില ഏതാണ്ട് 2000 രൂപ വരും. പൈസ ഞാന്‍ ഇതോടൊപ്പം അയക്കുന്നു. ഈ രൂപ സ്വീകരിച്ച് എന്നോട് ക്ഷമിക്കണം' എന്ന് കുറ്റവാളി...നല്ല കള്ളനോട് പൊറുത്തു എന്ന് നേരിട്ട് പറയാന്‍ സാധിക്കാത്ത വിഷമവും തനിക്ക് ഉണ്ടെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വീട്ടമ്മ പറയുന്നു.
കത്തിനടിയില്‍ പേരില്ലെങ്കിലും ഒപ്പുണ്ട്. ഇതാരാണ് അയച്ചത് എന്ന് വീട്ടമ്മയ്ക്ക് ഒരു ഊഹംപോലുമില്ല. ആരെങ്കിലും ചേട്ടനെ പറ്റിച്ചു കൊണ്ടുപോയതിന്റെ പരിഹാരമായിട്ടായിരിക്കാം ഈ തുക അയച്ചുതന്നതെന്നാണ് ചേച്ചി കരുതുന്നത്. പത്തുവര്‍ഷം മുമ്പ് (2012 ജൂലൈ 21ന് ) ഇവരുടെ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. അതുകൊണ്ട് ഇതാരാണ് അയച്ചത് എന്ന് കണ്ടുപിടിക്കാനും പറ്റില്ല.എന്തായാലും കള്ളന്റെ സുമനസ്സ് മറ്റു കള്ളന്മാര്‍ക്കും ഉണ്ടാകട്ടെ യെന്ന പ്രാര്‍ഥന മാത്രമേ ഇപ്പോള്‍ വീട്ടമ്മയ്ക്കുള്ള.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍