OPEN NEWSER

Friday 17. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ 2931 അതി ദരിദ്രകുടുംബങ്ങള്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് പദ്ധതികള്‍ നടപ്പിലാക്കും

  • Kalpetta
10 Aug 2022

 

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ കണ്ടെത്തിയ 2931 കുടുംബങ്ങള്‍ക്കായി ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു.  ആഗസ്റ്റ് 31 നു മുമ്പായി എല്ലാ കുടുംബങ്ങള്‍ക്കും പ്രത്യേകമായി മൈക്രോ പ്ലാന്‍ തയ്യാറാക്കും.  മൈക്രോ പ്ലാന്‍ ക്രോഡീകരിച്ച് ആവശ്യമായ പ്രോജക്റ്റുകള്‍ രൂപീകരിച്ച് സെപ്തംബര്‍ മുതല്‍ പദ്ധതികള്‍ നടപ്പാക്കും. അടിയന്തര സേവന പദ്ധതികള്‍, ഹ്രസ്വകാല പദ്ധതികള്‍, ദീര്‍ഘകാല സമഗ്ര പദ്ധതികള്‍ എന്നിങ്ങനെ മൂന്ന് തരം പദ്ധതികളാണ് ഇവര്‍ക്കായി നടപ്പിലാക്കുക.

 ഭക്ഷണ ലഭ്യത, ആരോഗ്യപരമായ കാരണങ്ങള്‍, വാസസ്ഥലം, വരുമാന ലഭ്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളാണ് അതിദരിദ്ര പട്ടികയില്‍ വരുന്നത്. 

പനമരം പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ അതി ദരിദ്രരുള്ളത് (219 പേര്‍). കുറവ് എടവകയിലാണ് (35 പേര്‍). നഗരസഭകളില്‍ കൂടുതല്‍ മാനന്തവാടിയിലും (210 പേര്‍). കുറവ് കല്‍പ്പറ്റയിലുമാണ് (27 പേര്‍).  നഗരസഭകളില്‍ ആകെ 361 കുടുംബങ്ങളും ഗ്രാമപഞ്ചായത്തുകളില്‍ 2570 കുടുംബങ്ങളുമാണ് അതി ദരിദ്രര്‍.

 നേരത്തെ ശേഖരിച്ച വിവരങ്ങളുടെയും ഇപ്പോള്‍ ശേഖരിക്കുന്ന അധിക വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഓരോ കുടുംബങ്ങളെയും അതി ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുന്നതിനുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനമാണ് ജില്ലയില്‍ ആരംഭിച്ചത്.

 മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനതല അധ്യക്ഷന്‍മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി ആസൂത്രണ ഭവനില്‍ സംഘടിപ്പിച്ച പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷ വഹിച്ചു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി. മജീദ്, കില പരിശീലകരായ കെ.വി. ജുബൈര്‍, ഷാനിബ്, പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

(ചിത്രം)

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പാലുത്പാദനക്ഷമതയില്‍ കേരളം മുന്‍പന്തിയില്‍: മന്ത്രി ജെ.ചിഞ്ചു റാണി; കര്‍ഷകക്ഷേമത്തിനായി പുല്‍പ്പള്ളിയില്‍ നടപ്പാക്കിയ നൂതന പദ്ധതികള്‍ക്ക് പ്രശംസ
  • ആരോഗ്യ മേഖലയില്‍ വയനാട് ജില്ല നേട്ടങ്ങളുടെ നെറുകയില്‍: മന്ത്രി ഒ.ആര്‍ കേളു
  • സംസ്ഥാനത്ത് സമഗ്ര ക്ഷീര സര്‍വ്വെ നടപ്പാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
  • വയനാട് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പ്രവേശനോത്സവം നാളെ; മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും
  • കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കനത്ത മിന്നലിനും സാധ്യത; അഞ്ചു ദിവസം ജാഗ്രത
  • ഉദ്ഘാടനം ചെയ്യാനിരുന്ന അയണ്‍ ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് കാട്ടാന തകര്‍ത്തു
  • പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് കര്‍ഷക സംഗമം നാളെ
  • വയനാട് ജില്ലാ ക്ഷീര സംഗമം നാളെ; മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും
  • കാണാതായ മധ്യവയസ്‌കനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
  • വ്യാജ സിഗരറ്റ് വിതരണം നടത്തി മുങ്ങിയയാള്‍ പിടിയില്‍.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show