വാഹനാപകടത്തില്‍ യുവാവ് മരിച്ചു

മീനങ്ങാടി: മീനങ്ങാടി അപ്പാട് വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അമ്പലവയല്‍ കളത്തുവയല്‍ അമ്പലക്കുന്ന് കോളനിയിലെ രാജന്റെ മകന്‍ ആര്‍.രഞ്ചിത്ത് (20) ആണ് മരണപ്പെട്ടത്. മൂന്നാനക്കുഴിയിലുള്ള ബന്ധുവീട്ടില്‍ പോകുന്നതിനിടെയാണ് അപകടം. പരിക്കേറ്റ രഞ്ചിത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍