വയനാട് ജില്ലാ കളക്ടര്‍ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു

നൂല്‍പ്പുഴ: വയനാട് ജില്ലാ കളക്ടര്‍ എ. ഗീത നൂല്‍പ്പുഴ കല്ലുമുക്ക് എല്‍.പി. സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. പുഴങ്കുനി ആദിവാസി കോളനിയിലെ 9 കുടുംബങ്ങളില്‍ നിന്നുള്ള 31 അംഗങ്ങളും കല്ലുമുക്ക് അഞ്ച് സെന്റ് കോളനിയിലെ 5 കുടുംബങ്ങളില്‍ നിന്നുളള 27 അംഗങ്ങളുമാണ് ക്യാമ്പില്‍ താമസിക്കുന്നത്. എ.ഡി.എം എന്‍.ഐ. ഷാജു, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി, ഫിനാന്‍സ് ഓഫീസര്‍ എ.കെ. ദിനേശന്‍, ഡി.പി.എം. ജെറിന്‍ എന്നിവര്‍ കളക്ടറോടൊപ്പമുണ്ടായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍