ഇര്‍ഷാദ് ഒളിവില്‍ കഴിഞ്ഞ വയനാട്ടിലെ ലോഡ്ജില്‍ പോലീസ് പരിശോധന നടത്തി.

ഇര്‍ഷാദ് ഒളിവില്‍ കഴിഞ്ഞ വയനാട്ടിലെ ലോഡ്ജില്‍ പോലീസ് പരിശോധന നടത്തി.
വൈത്തിരി: സ്വര്‍ണ്ണകടത്ത് സംഘം കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇര്‍ഷാദ് ഒളിവില്‍ കഴിഞ്ഞ വയനാട്ടിലെ ലോഡ്ജില്‍ പോലീസ് പരിശോധന നടത്തി. വൈത്തിരി ചുണ്ടേലിലെ ലോഡ്ജിലാണ് അന്വേഷണ സംഘമെത്തിയത്. ലോഡ്ജിലെ രജിസ്റ്ററും സിസിടിവിയും പരിശോധിച്ചു. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് ഇര്‍ഷാദിന്റെ സുഹൃത്ത് ഷമീര്‍ ലോഡ്ജില്‍ റൂമെടുത്തത്. പിന്നീട് ജൂണ്‍ 16 നാണ് ഇര്‍ഷാദ് ലോഡ്ജിലെത്തിയത്. 18 ദിവസം ഇവിടെ തങ്ങിയ ശേഷം ജൂലൈ നാലിന് കാറിലെത്തിയ സംഘം ഇര്‍ഷാദിനെ കൂട്ടികൊണ്ടു പോയെന്ന് ലോഡ്ജിലെ ജീവനക്കാര്‍ പോലീസിനോട് പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍