OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബോചെ ഗൃഹോപകരണങ്ങളും ഷര്‍ട്ടും മുണ്ടുകളും വിപണിയില്‍

  • Keralam
02 Aug 2022

 

കൊച്ചി: ബോചെ എന്ന ബ്രാന്‍ഡ് നെയിമില്‍ വിവിധ ഗൃഹോപകരണങ്ങളും, വെള്ള മുണ്ടുകളും ഷര്‍ട്ടുകളും, ബോചെ യുടെ വസ്ത്രമായ വെള്ള ചട്ടയും മുണ്ടും  വിപണിയില്‍. വൈവിധ്യമാര്‍ന്ന വസ്ത്ര ഉത്പന്നങ്ങള്‍ തിരുപ്പൂരിലെ സ്വന്തം ഫാക്ടറിയില്‍ നിന്നാണ് നിര്‍മ്മിച്ച്  വിപണിയിലെത്തിക്കുന്നത്. ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ 812 കി. മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോക സമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണൂര്‍) യും മുന്‍ എം പിയും ജി സി ഡി എ ചെയര്‍മാനുമായ കെ ചന്ദ്രന്‍ പിള്ളയും ചേര്‍ന്ന് ഉത്പന്നങ്ങള്‍ വിപണിയിലിറക്കി. ബോചെയും മോഡലുകളും ചേര്‍ന്ന് ബോചെ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ട് റാമ്പ് വാക്ക് നടത്തി.   54 ഇനം ഗൃഹോപകരണങ്ങളാണ് ഇപ്പോള്‍ പുറത്തിറക്കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ 200 ഓളം പുതിയ ഉത്പന്നങ്ങളും ഇത് നിര്‍മ്മിക്കുന്നതിനായുള്ള ഓട്ടോമാറ്റിക്ക് പ്രൊഡക്ഷന്‍ യൂണിറ്റും സ്ഥാപിക്കുവാന്‍ കമ്പനി ലക്ഷ്യമിടുന്നതായ്  ചെയര്‍മാന്‍ ബോചെ അറിയിച്ചു. കേരളത്തിലെ എല്ലാ പ്രമുഖ റീട്ടെയില്‍ ഷോപ്പുകളിലും, കൂടാതെ ബോബി ഗ്രൂപ്പിന്റെ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫിജിക്കാര്‍ടിലൂടെയും ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.  ഫിജിക്കാര്‍ട്ട് സി ഒ ഒ അനീഷ് കെ .ജോയ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തി. സിനിമ താരം സോന നായര്‍, ഫിജിക്കാര്‍ട്ട് സി ഇ  ഒ ജോളി ആന്റണി, മലങ്കര ക്രെഡിറ്റ് സൊസൈറ്റി സി ജി എം പൗസണ്‍ വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബോബി ഗ്രൂപ്പ് പി ആര്‍ ഒ ജോജി എം ജെ സ്വാഗതവും ഷിനില്‍ ചാക്കോ നന്ദിയും പറഞ്ഞു. കേരളത്തിലെ ഗൃഹോപകരണ വസ്ത്ര വില്‍പ്പന രംഗത്തെ പ്രമുഖ വ്യക്തികളും കലാകായിക രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show