ഒഐസിസി-ഇന്‍കാസ് ഖത്തര്‍ കുടുംബ സംഗമം നടത്തി.
ദോഹ: വലിയ പെരുനാളിനോടു അനുബന്ധിച്ച് ഒഐസിസി-ഇന്‍കാസ് ഖത്തര്‍ വയനാട് ജില്ലാ കമ്മിറ്റി കുടുംബ സംഗമം നടത്തി. കുടുംബാഗങ്ങളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ വിവിധ കലാ മത്സരങ്ങള്‍ നടന്നു.ജൂലൈ 10 ഞായറാഴ്ച ഓള്‍ഡ് ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കുടുംബ സംഗമത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ ഒഐസിസി-ഐഎന്‍സിഎഎസ് വയനാട് ജില്ലാ പ്രസിഡണ്ട് ആല്‍ബര്‍ട്ട് ഫ്രാന്‍സിസ് അദ്ധ്യക്ഷതവഹിച്ചു. യോഗത്തിന്റെ ഉത്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍ നിര്‍വ്വഹിച്ചു.ജില്ലാസെക്രട്ടറി ശ്രീ ടിജൊ കുര്യന്‍ സ്വാഗതം ആശംസിച്ചു,ശ്രീ ജൂട്ടസ് പോള്‍ മുഖൃ പ്രഭാഷണം നടത്തി.ശ്രി ജോണ്‍ഗില്‍ബര്‍ട്ട്, നാസ്സര്‍ വടക്കേക്കാട്, ജോര്‍ജ്ജ് അഗസ്‌ററിന്‍, ബിജുമുഹമ്മദ്, ഷംസുദ്ദിന്‍ ഇസ്മയില്‍,നിഹാസ് കൊടിയേരി, ജോര്‍ജ്ജ് കുരുവിള സിബിന്‍ സണ്ണി, വില്‍സണ്‍ ജോസ്, ലിജോ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ജില്ലാകമ്മിറ്റി സമ്മാനം വിതരണം ചെയ്തു.കുമാരി സിമ്ര സിഹാസ് ബാബു അവതാരകയായിരുന്നു. ജില്ലാകമ്മിറ്റി ട്രഷറര്‍ ശ്രീ.നൗഫല്‍ പി പി യോഗത്തിന് നന്ദി പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍