OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബഫര്‍ സോണ്‍ : 'ജനവാസ മേഖലകളെ ഒഴിവാക്കണം'; പ്രമേയം നിയമസഭയില്‍ ഐക്യകണ്‌ഠേനെ പാസായി

  • Keralam
07 Jul 2022

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേനെ പാസായി. വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അവതരിപ്പിച്ച പ്രമേയം, രണ്ട് ഭേദഗതികളോടെയാണ് സഭ പാസാക്കിയത്. സുപ്രീംകോടതി ബഫര്‍ സോണ്‍ ഉത്തരവ് നടപ്പാക്കുമ്പോള്‍ ജനവാസ മേഖലയെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണത്തിന് തയ്യാറാകണമെന്നാണ് നിയമസഭയില്‍ പ്രമേയം. വിധി കേരളത്തിന് വലിയ തിരിച്ചടിയാണ്. ജനജീവിതം ദുസ്സഹമാക്കും. അതുകൊണ്ട് തന്നെ നിയമസഹായം നല്‍കാനും ആവശ്യമെങ്കില്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

ജനവാസ മേഖലയടക്കം ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കണമെന്ന മന്ത്രിസഭാ യോഗ തീരുമാനം പ്രമേയത്തിന് തിരിച്ചടിയാകില്ലേ എന്ന് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചു. മന്ത്രിസഭാ യോഗ തീരുമാനം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം മന്ത്രി തള്ളി. എന്നാല്‍ എംപവേര്‍ഡ് കമ്മിറ്റിക്കു മുന്നില്‍ കേരളം നിലപാട് വ്യക്തമാക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ജൂണ്‍ മൂന്നിന് വിധി വന്ന ശേഷം ബഫര്‍സോണ്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം നിലനില്‍ക്കെയാണ് കേന്ദ്ര നടപടി ആവശ്യപ്പെട്ട് പ്രമേയം. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show