ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഇനി വടക്കഞ്ചേരിയിലും

പാലക്കാട്: 159 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ 52-ാം ഷോറും വടക്കഞ്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബുധനാഴ്ച രാവിലെ നടന്ന ചടങ്ങില്‍, 812 കി.മീ. റണ്‍ യുണീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ലോകസമാധാനത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ ബോചെ (ഡോ. ബോബി ചെമ്മണ്ണൂര്‍) ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആലത്തൂര്‍ എം.പി. രമ്യ ഹരിദാസ് നറുക്കെടുപ്പ് നടത്തി. തരൂര്‍ എം.എല്‍.എ. പി.പി.സുമോദ് ആദ്യ വില്‍പ്പന നിര്‍വഹിച്ചു.വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ജെ. ഉസ്സനാര്‍, ജില്ല പഞ്ചായത്ത് മെമ്പര്‍ അനില്‍ പോള്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.ടി. രജനി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുമിത ഷഹീര്‍, സേതുമാധവന്‍ എ.എം, ഫാസിയ, രശ്മി, അമ്പിളി മോഹന്‍ദാസ്, ഉഷകുമാരി, ഗോള്‍ഡ് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം. ജലീല്‍, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ബോബന്‍ ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ ആശംസകളറിയിച്ചു. ബോസ് ചെമ്മണൂര്‍ ചടങ്ങില്‍ സ്വാഗതം പറഞ്ഞു. ശേഷം വടക്കഞ്ചേരിയിലെ ബോബി ബസാറിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനവും ബോചെ നിര്‍വഹിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി ഒരുമാസം നീളുന്ന നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ബി.എസ.്എസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി വെറും 3% മുതലാണ്. ഡയമണ്ട് ആഭരണങ്ങള്‍ പണിക്കൂലിയില്‍ 50 % വരെ കിഴിവിലും ലഭിക്കും. ഉദ്ഘാടനം കാണാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 5 ഭാഗ്യശാലികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നേടാം. കൂടാതെ 3 പേര്‍ക്ക് ബോചെയോടൊപ്പം റോള്‍സ് റോയ്സ് കാറില്‍ യാത്ര ചെയ്യാനുള്ള അവസരവും ലഭിക്കും.
ഉദ്ഘാടന മാസം നിത്യേനെ നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങളും ബോബി ഓക്സിജന്‍ റിസോര്‍ട്ടില്‍ താമസം, റോള്‍സ് റോയ്സ് കാറില്‍ സൗജന്യ യാത്ര എന്നിങ്ങനെ ആകര്‍ഷകമായ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് വടക്കഞ്ചേരിയിലെ തെരഞ്ഞെടുക്കപ്പെട്ട നിര്‍ധനരായ രോഗികള്‍ക്കുള്ള ബോ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ധനസഹായ വിതരണവും ബോചെ നിര്‍വഹിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍