മാനന്തവാടി പുഴയില്‍ തലയില്ലാത്ത നിലയില്‍ അജ്ഞാത മൃതദേഹം
മാനന്തവാടി: മാനന്തവാടി കബനി പുഴയില്‍ ചങ്ങാടകടവ് പാലത്തിന് സമീപം തലയില്ലാത്ത നിലയില്‍ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴരയോടെ നാട്ടുകാരാണ് വെള്ളത്തില്‍ പൊന്തി കമിഴ്ന്ന് കിടക്കുന്ന മൃതദേഹം കണ്ടത്. ഷര്‍ട്ടും മുണ്ടും ധരിച്ച നിലയിലുള്ള പുരുഷന്റെ മൃതദേഹത്തിന് മൂന്ന് നാല് ദിവസം പഴക്കമുള്ളതായാണ് നിഗമനം. തലയില്ലാത്തതിനാല്‍ ആളെ തിരിച്ചറിയുന്നതിനും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. മാനന്തവാടി പോലീസ് സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍