രക്തദാന ക്യാമ്പ് നടത്തി

ദുബായി: എംഎംജെ സെക്യൂരിറ്റി ആന്‍ഡ് സേഫ്ടി എക്യുപ്‌മെന്റ് ഫിക്‌സിങ്ങ് എല്‍എല്‍സി യില്‍ രക്തദാന ക്യാമ്പ് നടത്തി. ഷാര്‍ജ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സെന്ററിന്റെയും ബ്ലഡ് ഡോണേഴ്‌സ് കേരള യുഎഇ ചാപ്റ്ററിന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ നിരവധിയാളുകള്‍ രക്തം ദാനം ചെയ്തു. എംഎംജെ സെക്യൂരിട്ടി ആന്‍ഡ് സേഫ്ട്ടിയില്‍ നടക്കുന്ന രണ്ടാമത് രക്ത ദാന ക്യാമ്പാണിത്. മാനേജിങ് പാര്‍ട്ണര്‍മാരായ ലിബീഷ് പി.ജോര്‍ജ് തൃശ്ശിലേരി, ജിന്റോ ജോണ്‍ കൊളഗപ്പാറ, ബി.ഡി.കെ കോ-ഓര്‍ഡിനേറ്റര്‍മാരായ ബിന്‍സി തോമസ്, രാമാനന്ദ് ബാലകൃഷ്ണന്‍, ബാബു മിലനൊ, അഭിലാഷ് കുന്നില്‍, സുധീഷ് മനിച്ചിറ, എംഎംജെ ടീം ലീഡേഴ്സായ പ്രവീണ്‍ ആനന്ദ്, അജി വര്‍ഗീസ്, ഗായത്രി എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
8nmuej
ysc7in