ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ ഡിലേനി ഭവന്‍ ജംഗ്ഷന് സമീപം ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. വള്ളിയൂര്‍ക്കാവ് കാവണ കോളനിയിലെ സുബ്രഹ്‌മണ്യന്റെ മകന്‍ അനില്‍ (20) ആണ് മരിച്ചത്. ഇന്ന് രാത്രി ഏഴരയോടെ ആയിരുന്നു അപകടം. ബൈക്കിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്നു അനില്‍. അപകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ അനിലിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ബൈക്കോടിച്ചിരുന്ന കാവുംകുന്ന് സ്വദേശിവിഷ്ണു (22) പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ലക്ഷ്മിയാണ് അനിലിന്റെ അമ്മ.സഹോദരങ്ങള്‍ :മനോജ്,വിഷ്ണു,അഖില.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍