രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം;കര്‍ശന സുരക്ഷയില്‍ ജില്ല; പോലീസിന്റെ നിയന്ത്രണം ഡി.ഐ.ജി.ക്ക്
മാനന്തവാടി: രാഹുല്‍ഗാന്ധിയുടെ വി.വി.ഐ.പി സുരക്ഷയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ ആയിരത്തോളം പോലീസ് ഓഫീസര്‍മാരെയാണ് വിന്യസിച്ചിട്ടുള്ളത്.കണ്ണൂര്‍ മാങ്ങാട്ട് പറമ്പ് എഎപി ക്യാമ്പ്, മലപ്പുറം എംഎസ് പി ക്യാമ്പ്, തൃശ്ശൂര്‍ വനിത ബറ്റാലിയന് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാര്‍ കഴിഞ്ഞ ദിവസം തന്നെ ജില്ലയിലെത്തിയിരുന്നു. എം.പി ഓഫീസ് ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്. കണ്ണൂര്‍ ഡി.ഐ.ജി. രാഹുല്‍.ആര്. നായര്‍ക്കാണ് പോലീസിന്റെ മേല്‍നോട്ടം. ഇദ്ദേഹം കുറച്ചു ദിവസങ്ങളായി ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ അവധിയിലായതിനാല്‍ പോലീസ് ആസ്ഥാനത്തെ എസ്.പി. ആയ ആര്. ആനന്ദിനാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല. കൂടാതെ മൂന്ന് തഹസില്‍ദാര്‍മാര്‍ക്ക് എക്സി.മജിസ്ട്രേറ്റിന്റെ ചുമതലകള്‍ നല്‍കിയിട്ടുണ്ട്.കോഴിക്കോട് റൂറല്‍ എസ്.പി. എ. ശ്രീനിവാസന് അധികചുമതലയും നല്‍കിയിട്ടുണ്ട്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍